ശബരിമല പുന:പരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജികളുമായി ബന്ധപ്പെട്ട് ഇന്നലെയിറക്കിയ ഉത്തരവ് പിന്‍വലിച്ച് വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അഡ്വ.മാത്യൂസ് നെടുമ്പാറയാണ് ഇന്ന് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനുവേണ്ടി മാത്യൂസ് നെടുമ്പാറ വിഷയം ഉന്നയിച്ചെങ്കിലും വീണ്ടും വാദം കേള്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കക്ഷികകളുടെ അഭിഭാഷകര്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും, അതില്‍ കഴമ്പുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ വാദിക്കാന്‍ അവസരം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ളവ ബുധനാഴ്ചയാണ് കോടതി പരിഗണിച്ചത്. പ്രധാനഹര്‍ജികളില്‍ വാദം കേട്ട കോടതി മറ്റുള്ള ഹര്‍ജികളില്‍ അഭിഭാഷകരോട് വാദങ്ങള്‍ ഏഴുദിവസത്തിനുള്ളില്‍ എഴുതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജിക്കാരില്‍ പലരും ഒരേ വാദങ്ങള്‍ തന്നെ ആവര്‍ത്തിച്ചതോടെ വാദങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് തന്നെ നിര്‍ദേശിക്കുകയും ചെയ്തു.
Read Also:തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പൊട്ടിത്തെറി; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ നിലപാട് മാറ്റിയത് ബോർഡ് പ്രസിഡന്റ് അറിയാതെ
യുവതി പ്രവേശനത്തെ അനുകൂലിച്ചാണ് ദേവസ്വം ബോര്‍ഡ് ഇന്നലെ കോടതിയില്‍ വാദിച്ചത്. ബോര്‍ഡ് നിലപാട് മാറ്റിയല്ലോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിക്കുകയും ചെയ്തു. നിലപാട് മാറ്റിയെന്നും വേണമെങ്കില്‍ അക്കാര്യം കാട്ടി അപേക്ഷ ഫയല്‍ ചെയ്യാമെന്നുമായിരുന്നു ബോര്‍ഡിന്റെ മറുപടി. യുവതി പ്രവേശനം അനുവദിച്ചുള്ള വിധിയെ മാനിക്കാന്‍ തീരുമാനിച്ചതായി ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ശബരിമല വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് 56 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here