കൊല്ലുമെന്ന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചു

കൊല്ലുമെന്ന് ബന്ധുക്കളുടെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മധ്യവയസ്‌കന്‍ പൊലീസിന്റെ സംരക്ഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 24 കാരിയായ യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെയാണ് 67 കാരനെതിരെ ബന്ധുക്കളില്‍ നിന്നും ഭീഷണി ഉയര്‍ന്നത്. ഇരുവരുടേയും സംരക്ഷണം ഉറപ്പാക്കണമെന്ന് പഞ്ചാബ് പൊലീസിന് ഹരിയാന ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ മാസമാണ്് ബലിയാന്‍ ഗ്രാമവാസിയായ ഷംഷേര്‍ സിങ് 24 കാരിയായ നവ്പ്രീത് കൗറിനെ വിവാഹം ചെയ്തത്. ചണ്ഡിഗഢിലെ ഗുരുദ്വാരയിലായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ബന്ധുക്കളില്‍ നിന്നും കൊല്ലുമെന്നുള്‍പ്പെടെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചത്.
ഷംഷേര്‍ സിങിന്റേയും നവ്പ്രീതിന്റേയും വിവാഹം ബന്ധുക്കള്‍ അംഗീകരിച്ചിട്ടില്ലെന്നും വളരെ മോശം അവസ്ഥയിലാണ് ഇരുവരും ജീവിക്കുന്നതെന്നും കൗണ്‍സിലറായ മൊഹിത് സദാന പറഞ്ഞു. ഇരുവരുടേയും വിവാഹം നിയമവിധേയമാണ്. ഒരുമിച്ച് ജീവിക്കാന്‍ ഇരുവര്‍ക്കും അവകാശമുണ്ടെന്നും സദാന വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here