ആദിവാസി പെണ്‍കുട്ടികള്‍ക്കായി ഫെയ്‌സ്ബുക്കിന്റെ ‘ഗേള്‍’

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ ആദിവാസി, ഗോത്രവര്‍ഗ വിദ്യാര്‍ത്ഥിനികളുടെ ഉന്നമനം ലക്ഷ്യമിട്ട് കൊണ്ടുളള ഫെയ്സ്ബുക്കിന്‍റെ പുതിയ പദ്ധതിക്ക് തുടക്കം. ഡിജിറ്റല്‍ നൈപുണ്യ വികസന സംരംഭം. ഗോള്‍ (ഗോയിങ്ങ് ഓണ്‍ലൈന്‍ ആസ് ലേണേഴ്‌സ്) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ബംഗാള്‍, മാഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ബുധനാഴ്ച തുടക്കമായി.
ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെ ഡിജിറ്റല്‍ സാക്ഷരരാക്കുക, സ്‌കില്‍ ഡെവലപ്പ്‌മെന്റ് ക്ലാസുകള്‍ നല്‍കുക, സംരംഭകത്വ ആശയങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് ഒരുവര്‍ഷം നീളുന്ന പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങള്‍. വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളില്‍ പ്രഗത്ഭരായ 25 വനിതകള്‍ പെണ്‍കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കും. ഒന്നിടവിട്ട ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കിലൂടെയോ വാട്‌സ്ആപ്പിലൂടെയോ ഇവര്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കും.
Read More:ആദിവാസികള്‍ക്ക് 200 ദിവസവും തൊഴില്‍ ഉറപ്പാക്കും; മുഖ്യമന്ത്രി
സാമ്പത്തികമായ കാരണങ്ങളാല്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച സ്‌കില്‍ സെന്ററുകള്‍ക്ക് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാവും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൂടുതലായും ശ്രദ്ധിക്കുക. പതിനെട്ട് വയസിനുമേല്‍ പ്രായമുള്ള ആദിവാസി പെണ്‍കുട്ടികളെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ത്രീശാക്തീകരണ കാര്യങ്ങളില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഫെയ്‌സ്ബുക്കിന്റെ ദക്ഷിണേഷ്യന്‍ പബ്ലിക് പോളിസ് ഡയറക്ടര്‍ ആംഘി ദാസ് പറയുന്നു. പുതിയ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസി പെണ്‍കുട്ടികളെയും മുഖ്യധാരയിലെത്തിക്കാനാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here