Advertisement

റഫാല്‍ ഇടപാട്; കുറിപ്പില്‍ അസ്വാഭാവികതയില്ലെന്ന് ജി.മോഹന്‍കുമാര്‍

February 8, 2019
1 minute Read

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെതിരെ കുറിപ്പ് എഴുതിയതില്‍ അസ്വഭാവികതയില്ലെന്ന് അന്ന് പ്രതിരോധ സെക്രട്ടറിയായിരുന്ന ജി മോഹന്‍കുമാര്‍.പ്രതിപക്ഷം ആരോപിക്കുന്നതു പോലെ റഫാല്‍ യുദ്ധവിമാനത്തിന്റെ വിലയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല. ഇടപാടുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട കൂടിയാലോചനകളും ചര്‍ച്ചകളുമാണ് നടന്നത്.ചര്‍ച്ചകളുടെ ഓരോഘട്ടത്തിലും അതില്‍ പങ്കെടുക്കുന്നവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുണ്ട്.അതിലൊന്ന് മാത്രമാണ് ഇതെന്നും ജി മോഹന്‍കുമാര്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത ‘ദി ഹിന്ദു’ പത്രമാണ് പുറത്തുവിട്ടത്. സമാന്തര ചര്‍ച്ചകള്‍ നടന്നതായി മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ 2015 ല്‍ എഴുതിയ കത്തായിരുന്നു പത്രം പുറത്തുവിട്ടത്. അന്ന് പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനായിരുന്നു മോഹന്‍കുമാര്‍ കത്തെഴുതിയത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചര്‍ച്ചകള്‍ നടത്തിയത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ടായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മോഹന്‍കുമാറും രംഗത്തെത്തി. താന്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നത് റഫാല്‍ വിമാനത്തിന്റെ വിലയെക്കുറിച്ചല്ലെന്നായിരുന്നു മോഹന്‍കുമാറിന്റെ പ്രതികരണം. റഫാല്‍ വിമാനത്തിന്റെ ഗ്യാരണ്ടിയും രാജ്യത്തിന്റെ പൊതുവായ നിലപാടും സംബന്ധിച്ചായിരുന്നു കത്തില്‍ പറഞ്ഞിരുന്നതെന്നും മോഹന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. നരേന്ദ്രമോദി കൊള്ളയടിച്ചതായി തെളിഞ്ഞുവെന്നാണ് രാഹുല്‍ പറഞ്ഞു. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇടപാട് നടന്നതെന്നും രാഹുല്‍ ആരോപണം ഉന്നയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top