മൂന്നു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

മൂന്നു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി കോഴിക്കോട്ട് പിടിയില്‍. അസം സ്വദേശിയായ അബ്ദുള്‍ കലാമിനെ കുന്ദമംഗലം പൊലീസാണ് പിടികൂടിയത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളിക്കും വില്‍പ്പന നടത്താനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് കഞ്ചാവുമായി അസം സ്വദേശി അബ്ദുള്‍ കലാം പിടിയിയാലയത്.

Read More:കാസർഗോഡ് നിന്നും 110 കിലോഗ്രാം കഞ്ചാവ് പിടികൂടി; പ്രതി നൗഫൽ അറസ്റ്റിൽ

കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മടവൂര്‍മുക്കിന് സമീപം അമ്പലത്തുംതാഴത്തെ ബസ്സ് സ്റ്റോപ്പില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി അബ്ദുള്‍ കലാം പിടിയിലാകുന്നത്. മൂന്നു കിലോ കഞ്ചാവും ഇയ്യാളില്‍ നിന്ന് പിടിച്ചെടുത്തു.

Read More:പെരുമ്പാവൂരിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘം പോലീസ് പിടിയിൽ

പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് ട്വൈന്‍ നൂലു കൊണ്ട് കെട്ടിയ രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് എത്തിച്ചത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളിക്കും വില്‍പ്പന നടത്താനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അസമിലെ മൊറാബാദ് സ്വദേശിയാണ് 28 കാരനായ അബ്ദുള്‍ കലാം. കോഴിക്കോട് പഞ്ചവടിപ്പാലത്തിന് സമീപമാണ് ഇയാള്‍ താമസിച്ചു പോന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More