കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍

കലാഭവന്‍ മണിയുടെ മരണത്തില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍ . ഇടുക്കി ജാഫറും സാബുമോനുമാണ് നുണ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചത്. ഇരുവര്‍ക്കും എതിരെ ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആഎല്‍വി രാമകൃഷ്ണന്‍ പലതവണ രംഗത്ത് എത്തിയിട്ടുണ്ട്.
മണിയുടെ മാനേജര്‍ ജോബിയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി രാമകൃഷ്ണന്‍
2016മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം രംഗത്ത് എത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. ശരീരത്തില്‍ മെഥനോള്‍ എത്തിയതെങ്ങനെ എന്ന കാര്യത്തില്‍ ഇതുവവരെ അന്വേഷണസംഘം അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. എന്നാല്‍ ശരീരത്തില്‍ വിഷാംശമുണ്ടായിരുന്നില്ലെന്ന് ഹൈദ്രാബാദിലെ കേന്ദ്രലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ചാലക്കുടി തീരത്തുള്ള പാഡിയില്‍ കലാഭവന്‍ മണിയോടൊപ്പം ഉണ്ടായിരുന്നവര്‍ക്ക് എതിരായാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആദ്യം രംഗത്ത് എത്തിയത്. അതിന് പിന്നാലെ മണിയുടെ മാനേജര്‍ക്ക് എതിരെയും പരാതിയുമായി രാമകൃഷ്ണന്‍ എത്തിയിരുന്നു.
കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് സാബുമോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കേസില്‍ 2017മെയ് മാസത്തില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here