ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ബാങ്കിൽ നിന്നും നഷ്ടമായത് 60,000 രൂപ !

ഓൺലൈൻ തട്ടിപ്പിനായി പല വഴികളാണ് മോഷ്ടാക്കൾ ഉപയോഗിക്കുന്നത്. ാേൺലൈൻ ബാങ്കിങിലും കാർഡ് സൈ്വപ്പിങ്ങിലുമാണ് തട്ടിപ്പുകൾ കൂടുതൽ നടക്കുന്നതെങ്കിലും ഇപ്പോൾ മൊബൈലുകളിൽ ലഭിക്കുന്ന സർക്കാരിന്റേതെന്ന് തോന്നിപ്പിക്കുന്ന സന്ദേശങ്ങൾ അയച്ചും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ ലഭിച്ച ഒരു സന്ദേശത്തിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത ഗുഡ്ഗാവ് സ്വദേശിക്ക് നഷ്ടമായത് 60,000 രൂപയാണ്.
എസ്എംഎസ് സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഓൺലൈൻ പണമിടപാടിലൂടെ രണ്ട് തവണയായാണ് ഹരീഷിന് പണം നഷ്ടപ്പെട്ടത്. ഫോണിലേക്ക് വന്ന ഒടിപി സന്ദേശം മറ്റൊരു ഫോണിലേക്ക് അയക്കപ്പെട്ടു. പരാതി പറയാൻ ബാങ്കിലെത്തിയപ്പോളാണ് ആപ്ലിക്കേഷൻ വഴി ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പണം നഷ്ടമായതാണെന്നും വ്യക്തമായത്. അതേസമയം ഫോണിൽ വന്ന
ഒടിപി സന്ദേശം പുനെയിൽ നിന്നുള്ള നമ്പറിലേക്കാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read More : തുച്ഛമായ വിലയ്ക്ക് ഐഫോൺ നൽകാമെന്ന് പറഞ്ഞ് ഒഎൽഎക്‌സിലൂടെ തട്ടിപ്പ്
ലിങ്കുകൾ ഉപയോഗിച്ചുള്ള ഹാക്കിങ് സർവ സാധാരണമായിരിക്കുന്നുവെന്ന് ഡൽഹിയിലെ ഇന്റർനാഷണൽ കോളേജ് ഫോർ സെക്യൂരിറ്റി സ്റ്റഡീസിലെ ഡയറക്ടർ രാജ് സിങ് നെഹ്‌റ പറഞ്ഞു. സംശയാസ്പദമായ ലിങ്കുകൾ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചാൽ അവർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായിമാറിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read More : ഈ മെസേജ് വാട്‌സാപ്പിൽ ലഭിച്ചോ? എങ്കിൽ സൂക്ഷിക്കുക !!
ഒടിപി സ്വകാര്യ വിവരമാണെന്നും അത് ാരുമായും പങ്കുവെക്കരുതെന്നുമെല്ലാമുള്ള ശക്തമായ ക്യാമ്പെയിനിങ്ങിലൂടെ ഒരുപരിധി വരെ ാേൺലൈൻ തട്ടിപ്പുകൾ കുറയ്ക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഒടിപി തന്നെ വഴിതിരിച്ച് മറ്റൊരു ഫോണിലേക്ക് വിടുന്ന തട്ടിപ്പ് സംവിധാനം ജനങ്ങളേയും ഒപ്പം അധികൃതരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here