Advertisement

മുസഫര്‍നഗര്‍ കലാപം ; ഏഴ് പേര്‍ക്ക് ജീവപര്യന്തം

February 8, 2019
1 minute Read

മുസഫര്‍നഗര്‍ കലാപത്തിനു കാരണമായ കൊലപാതക കേസില്‍ ഏഴ് പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷ വിധിച്ചു. മുസഫര്‍നഗര്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കവാല്‍ ഗ്രമത്തില്‍ വച്ച് രണ്ട് പേരെ കൊലപെടുത്തിയെന്നതാണ് കുറ്റം.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടന്ന കലാപത്തില്‍ അറുപത് പേരാണ് കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് നൂറ്റിമുപ്പത്തൊന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇക്കൂട്ടത്തിലെ പതിനെട്ട് കേസുകള്‍ പിന്‍വലിക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ നേരത്തെ മുസഫര്‍നഗര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. കലാപശ്രമം, ആയുധങ്ങള്‍ ദുരുപയോഗം ചെയ്യല്‍, കവര്‍ച്ചാശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

Read More:മുസാഫര്‍നഗറില്‍ സ്ഫോടനം

2013 ഓഗസ്റ്റ് അവസാനം  മുസഫര്‍നഗറില്‍ നടന്നൊരു യോഗത്തില്‍ സംബന്ധിച്ച പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് ആരോപണം. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി ആഹ്വാനം നടന്ന വര്‍ഗീയ കലാപത്തില്‍ അറുപതിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കലാപവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അഞ്ച് ബലാല്‍സംഗ കേസുകളില്‍ 22 പേര്‍ക്ക് പങ്കുള്ളതായി പ്രത്യേക അന്യേഷണ സംഘം 2014ല്‍ കണ്ടെത്തിയിരുന്നു. കേസുകളെതുടര്‍ന്ന് ഇവരില്‍ 20 പേര്‍ ഒളിവില്‍ പോകുകയായിരുന്നു. ബാക്കി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ 20 പേരുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പ്രാദേശിക കോടതി ഉത്തരവിടുകയായിരുന്നു. ഇതില്‍ 11 പേരുടെ സ്വത്തുകളാണ് കണ്ടുകെട്ടിയിട്ടുള്ളത്. ബാക്കിയുള്ള ഒമ്പത് പേരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്ന നടപടികള്‍ ഉടനെ തുടരും
അതേസമയം ഒളിവില്‍ കുറ്റാരോപിതരുടെ ഭൂമി പിടിച്ചെടുക്കാനെത്തിയ പോലീസിനെതിരെ സമീപപ്രദേശികള്‍ കല്ലേറ് നടത്തി. കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിന് നാല് സ്ത്രീകളുള്‍പ്പെടെ 17 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top