മമത നിരാഹാര സമരം നടത്തിയത് അഴിമതിക്കാര്‍ക്കു വേണ്ടിയെന്ന് നരേന്ദ്രമോദി

അഴിമതിക്കാര്‍ക്കു വേണ്ടിയാണ് മമത ബാനര്‍ജി നിരാഹാര സമരം നടത്തിയതെന്നും, ഡല്‍ഹി എന്ന സ്വപ്നത്തിലേക്ക് എത്തിചേരാനുള്ള തിടുക്കത്തിലാണ് മമതയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളില്‍ നിലനില്‍ക്കുന്നത് രണ്ടാം കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
കോണ്‍ഗ്രസ്സ്, തൃണമൂല്‍ കോണ്‍ഗ്രസ്സ്, സി.പി.എം എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബംഗാളിനായി ഒന്നും ചെയ്യാനാകില്ലെന്നും മോദി കുറ്റപെടുത്തി. മുത്തലാക്ക് വിഷയത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് മുസ്ലിം സ്ത്രീകള്‍ക്കെതിരാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ നരേന്ദ്ര മോദി തിരഞ്ഞെടുപ്പിനു മുമ്പ് ചായ് വാലയും, തെരെഞ്ഞെടുപ്പിന് ശേഷം റഫേല്‍ വാലയുമാണെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here