തെരഞ്ഞെടുപ്പ് ചർച്ചകള്‍ക്കായി രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് ചർച്ചകള്‍ക്കായി രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച കാര്യത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാവും തീരുമാനങ്ങളുണ്ടാവുക.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുക എന്ന തന്ത്രമാണ് ദേശീയ തലത്തില്‍ സി പി ഐ എം സ്വീകരിക്കുക. എന്നാല്‍ സംഘടനാ സംവിധാനം ശക്തമായ മേഖലകളില്‍ ഒറ്റക്ക് മത്സരിക്കും. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള പ്രദേശിക പാർട്ടികളുമായി സംസ്ഥാന തലത്തില്‍ സഖ്യമുണ്ടാക്കാനും ശ്രമിക്കും. ബിഹാറില്‍ ആർ ജെ ഡി, മഹാരാഷ്ട്രയില്‍ എന്‍ സി പി തമിഴ്നാട്ടില്‍ ഡി എം കെ എന്നീ പാർട്ടികളുമായി സഖ്യ സാധ്യത തേടും. ഉത്തർപ്രദേശില്‍ എസ് പി ബി എസ്പി സഖ്യത്തെ പിന്തുണക്കാനുമാണ് ധാരണ. ഇക്കാര്യങ്ങളില്‍ അന്തിമ ധാരണ പി ബി യോഗത്തില്‍ ഉണ്ടായേക്കും. ബംഗാളില്‍ സി പി ഐ എം – കോണ്‍ഗ്രസ് പരസ്യ സംഖ്യം ഉണ്ടാകാനിടയില്ലെന്നാണ് സൂചന. ബ്രിഗേഡ് പരേഡ് ഗ്രൌണ്ടില്‍ സി പി ഐ എം നടത്തിയ റാലി വിജയമായതോടെ ശക്തി കേന്ദ്രങ്ങളില്‍ ഒറ്റക്ക് മത്സരിക്കുകയും മറ്റ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുമായി ധാരണയും മതിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. രണ്ട് ദിവസങ്ങളിലായി
നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ ഉയർത്തേണ്ട രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ സംബന്ധിച്ചും ധാരണയുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here