അൻമോൾ രത്നാ പുരസ്കാരം ഭീമാ ജ്വല്ലറി ചെയർമാൻ ഡോ.ബി.ഗോവിന്ദന്

സ്വർണ്ണ വ്യാപാര രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന അൻമോൾ രത്നാ പുരസ്കാരം ഭീമാ ജ്വല്ലറി ചെയർമാൻ ഡോ.ബി.ഗോവിന്ദന്. ആൾ ഇന്ത്യാ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ എൻ.അനന്തപത്മനാഭനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.തിങ്കളാഴ്ച മുംബൈയിൽ പുരസ്കാരം സമ്മാനിക്കും.
സ്വർണ്ണ വ്യാപാര മേഖലയിലെ ഓസ്കാറാണ് അൻമോൾ രത്ന പുരസ്കാരം. ഭീമ ജ്വല്ലറി ചെയർമാൻ ബി.ഗോവിന്ദനിലൂടെ പുരസ്ക്കാരം കേരളത്തിലെത്തിയിരിക്കുന്നു.
Read More : ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍;ഇവർ മേളയുടെ പാർട്ണേർസ്
പ്രമുഖ സ്വർണ്ണ വ്യാപാരികളെ പുരസ്ക്കാരത്തിന് പരിഗണിച്ചിരുന്നു. ഭീമാ ജ്വല്ലറിയിലൂടെ മികച്ച സേവനം വ്യാപാര മേഖലയിൽ നടത്തിയതാണ് ബി.ഗോവിന്ദനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനാക്കിയത്. ഭീമാ ജ്വല്ലറി ഉപഭോക്താക്കൾക്കു മികച്ച സേവനം തുടരുമെന്ന് ബി.ഗോവിന്ദൻ പറഞ്ഞു.
തിങ്കളാഴ്ച മുംബൈ ഹോട്ടൽ ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here