മാറാട് കേസ്; സര്‍ക്കാരിനെതിരെ സി ബി ഐ

മാറാട് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ. കലാപവുമായി ബന്ധപ്പെട്ട രേഖകള്‍ വിട്ടു സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ അഭിഭാഷകന്‍. പോലീസിന്റെ പക്കലുള്ള രേഖകള്‍ ലഭിക്കാതെ കേസ് മുന്നോട്ട് നീങ്ങില്ലെന്നും സിബിഐ അഭിഭാഷകന്‍ 24 ന്യൂസിനോട് പറഞ്ഞു.
ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ് മാറാട് കേസ് സിബിഐ ഏറ്റെടുത്തത്. എന്നാല്‍ പോലീസിന്റെ നിസ്സഹകരണം മൂലം കേസ് മുന്നോട്ട് പോകാത്ത അവസ്ഥയാണ്. കേസുമായി ബന്ധപ്പെട്ട തോമസ് പി ജോസഫ്
കമ്മീഷന്‍ റിപ്പോര്‍ട്ട്, നിരവധി സാക്ഷി മൊഴികള്‍, മറ്റ് തെളിവുകള്‍ എന്നിവ കൈമാറാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെന്നും സിബിഐ അഭിഭാഷകന്‍ അജിത് പറഞ്ഞു. സര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം നിലച്ച മട്ടാണ്. പല പ്രാവശ്യം രേഖകള്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് കൊടുത്തു. വളരെക്കുറച്ച് രേഖകള്‍ തന്നെങ്കിലും അവ പ്രാധാന്യമുള്ളതല്ലെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും ഉണ്ടെന്നും പക്ഷേ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍ കേസ് നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതോസമയം രണ്ടാം മാറാട് കേസില്‍ സര്‍ക്കാരിനെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍. സർക്കാർ രേഖകൾ നൽകാത്തതിനാൽ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി.
Read More:മാറാട് കേസിൽ പങ്കില്ലെന്ന് മായിൻ ഹാജി
രണ്ടാം മാറാട് കലാപത്തിന് പിന്നിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട് വൻതോതിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന് വ്യക്തമാക്കിയാണ് സംഭവം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊളക്കാടൻ മൂസഹാജി നൽകിയ ഹർജിയിലാണ് 2016 നവംബർ 10ന് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2017 ജനുവരി 18ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഏറ്റെടുത്തെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈമാറാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here