ഗോഹത്യയുടെ പേരിൽ എന്‍ എസ് എ ഉപയോഗിച്ചതിനെ എതിര്‍ത്ത് ചിദംബരം

മധ്യപ്രദേശിൽ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് കേസെടുത്തതിനെ എതിർത്ത് കോൺഗ്രസ്സ് നേതാവ് പി ചിദംബരം. ഇക്കാര്യത്തിൽ ഉള്ള എതിർപ്പ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മധ്യപ്രദേശ് സർക്കാരിനെ അറിയിച്ചതായും ചിദംബരം പറഞ്ഞു.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിയെ വ്യക്തിപരമായി അനുകൂലിക്കുന്നു എങ്കിലും കേരളത്തിലെ പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ തനിക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പുസ്തകമായ അണ്‍ഡോന്റഡ് സേവിങ് ദ ഐഡിയ ഓഫ് ഇന്ത്യ യുടെ പ്രകാശന ചടങ്ങില്‍ ആയിരുന്നു മുന്‍ ധനമന്ത്രി പി ചിദംബരം നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലെല്ലാം പ്രതികരണം അറിയിച്ചത്.
മധ്യപ്രദേശിൽ ഗോഹത്യ ആരോപിച്ച് മൂന്ന് ന്യൂനപക്ഷ സമുദായ അംഗങ്ങൾക്കെതിര എന്‍ എസ് എ ചുമത്തിയത് തെറ്റായിപ്പോയെന്നും അക്കാര്യം സംസ്ഥാന നേതൃത്വത്തെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട് എന്നും പി ചിദംബരം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് പി ചിദംബരം പറഞ്ഞു. എന്നാൽ വിശ്വാസികളുടെ വികാരവും അതിന്റെ അടിസ്ഥാനത്തിൽ ഉള്ള കേരള ഘടകത്തിൽ അഭിപ്രായത്തെയും മാനിക്കുന്നു .
Read More:നൂറ് രൂപയുടെ നോട്ട് കൂടി നിരോധിക്കൂ: മോദിയെ പരിഹസിച്ച് ചിദംബരം
നിലവിലെ സാഹചര്യത്തിൽ മതേതരത്വം അപകടാവസ്ഥയിൽ ആണെന്നും ഹിന്ദു വിരുദ്ധ പാർട്ടി എന്ന നിലയിൽ കോൺഗ്രസിനെ ചിത്രീകരിക്കുകയാണ് എന്നും ചിദംബരം കൂട്ടിച്ചേർത്തു. മുത്തലാക്ക് വിഷയത്തിൽ സുസ്മിത ദേവിന്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിക്കു കയ്യയിരുന്നു.മുത്തലാക്ക് തിരിച്ച് കൊണ്ട് വരുമെന്നല്ല അതിനെ ക്രിമിനൽ വൾക്കരിക്കുന്ന ബിൽ റദ്ദാക്കുമെന്നാണ് അവർ പറഞ്ഞതെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി,ഭർത്താവ് റോബർട്ട് വദ്ര എന്നിവരും പരിപാടിക്ക് എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here