സംസ്ഥാനത്ത് കഞ്ചാവ് വില്‍പ്പന വര്‍ധിക്കുന്നു; പാലക്കാട് മാത്രം പിടിച്ചെടുത്തത് 90 കിലോ കഞ്ചാവ്

സംസ്ഥാനത്ത് കഞ്ചാവ് വില്‍പ്പന വര്‍ധിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് വ്യാപകമായി കേരളത്തിലേക്ക് എത്തുന്നത്. ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ മാത്രം എക്‌സൈസ് പിടിച്ചത് 90 കിലോ കഞ്ചാവാണ്. കഞ്ചാവിന് പുറമെ ലഹരി ഗുളികകളും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്.
ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട് വഴിയാണ് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത്. പാലക്കാട് അടക്കമുള്ള അതിര്‍ത്തി ജില്ലകളിലൂടെ റോഡ് മാര്‍ഗമാണ് കഞ്ചാവ് കൂടുതലായും കടത്തുന്നത്. ട്രെയിനിലും ബസിലുമായി കഞ്ചാവ് കടത്തിയിരുന്ന സംഘങ്ങള്‍ പരിശോധന കര്‍ശനമാക്കിയതോടെ ബൈക്കും കാറും ഉപയോഗിക്കാന്‍ തുടങ്ങി. പാലക്കാട് ജില്ലയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ എക്‌സൈസ് പിടിച്ചത് 90 കിലോ കഞ്ചാവാണ്. 1202 ലഹരി ഗുളികകളും കഴിഞ്ഞ 39 ദിവസത്തിനുള്ളില്‍ എക്‌സൈസ് പിടിച്ചെടുത്തു. അട്ടപ്പാടിയില്‍ കണ്ടെത്തിയ 408 കഞ്ചാവ് ചെടികളും നശിപ്പിച്ചു. അന്‍പതോളം പ്രതികളെയും ഈ വര്‍ഷം ഇതുവരെ എക്‌സൈസ് പിടികൂടി.
Read More:കാസർഗോഡ് നിന്നും 110 കിലോഗ്രാം കഞ്ചാവ് പിടികൂടി; പ്രതി നൗഫൽ അറസ്റ്റിൽ
പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പിടികൂടുന്ന കഞ്ചാവ് കൂടി ഉള്‍പ്പെടുത്തിയാല്‍ കണക്ക് ഇനിയുമുയരും. യുവാക്കളാണ് കഞ്ചാവ് കടത്തുന്നവരിലേറെയും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പ്പന നടത്തുന്നത്. കഞ്ചാവിന്റെ വിളവെടുപ്പ് കാലം തുടങ്ങിയതും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ആഴ്ച കാസര്‍ഗോഡ് ചിറ്റാരിക്കലിൽ വൻ കഞ്ചാവ് വേട്ട നടന്നിരുന്നു. കാറില്‍ കടത്തുകയായിരുന്ന നൂറ്റി പത്ത് കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. നൂറ്റി പത്ത് കിലോയോളം വരുന്ന അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. മലയോരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾകേന്ദ്രീകരിച്ച് അടുത്തിടെ കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ചിറ്റാരിക്കലിൽ നിന്നുള്ള കഞ്ചാവ് വേട്ട.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here