കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത തള്ളി കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാക്കില്ല. ബിജെപിയെ തകര്‍ക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും ധാരണയായിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എന്‍ കെ പ്രേമചന്ദ്രന്‍ ആര്‍എസ്എസുമായി പരസ്യ ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചത് പ്രേമചന്ദ്രന്‍ പ്രത്യേകം താല്‍പര്യമെടുത്താണ്. അത് ബിജെപിക്കാര്‍ തന്നെ തുറന്നു പറഞ്ഞു. പ്രേമചന്ദ്രനുമായി വ്യക്തിബന്ധമുള്ളതിനാലാണ് താന്‍ കൊല്ലത്തു വന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും ആര്‍എസ്എസുമായുള്ള അവിഹിതബന്ധത്തിന് തുടക്കം കുറിച്ചുവെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
236 സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരാണ് ആര്‍എസ്എസുകാര്‍. അവരുമായി എന്തെങ്കിലും ബന്ധം സിപിഐഎം പുലര്‍ത്തുന്നുവെന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ പോലും വിശ്വസിക്കില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഒരു അടി പോലും കോണ്‍ഗ്രസുകാര്‍ കൊണ്ടിട്ടില്ല. തങ്ങളൊക്കെ ആര്‍എസ്എസുകാരുടെ മര്‍ദ്ദനമേറ്റിട്ടുള്ളതാണ്. അങ്ങനെയുള്ളവരുമായി ഒരു ബന്ധവും പുലര്‍ത്താന്‍ കഴിയില്ല. ഇത് സംബന്ധിച്ച ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ വരേണ്ടെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു. ആര്‍എസ്എസും സിപിഐഎമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here