റോഡ് സുരക്ഷ നിയമം പാലിക്കാതിരുന്നാല്‍ ഇനി ‘കാലന്‍’ പിടികൂടും

റോഡ് സുരക്ഷ നിയമം പാലിക്കാതിരുന്നാല്‍ ഇനി കാലന്‍ പിടികൂടും. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ റോഡിലിറങ്ങിയവരെ പിടികൂടാനാണ് കാലനെത്തിയത്. മോട്ടോര്‍വാഹന വകുപ്പിന്റെ ബോധവല്‍ക്കരണപരിപാടിയുടെ ഭാഗമായാണ് കാലനെത്തിയത്. ഒപ്പം മാലാഖയുമുണ്ടായിരുന്നു.
നടു റോഡില്‍ കാലവേഷധാരിയെ കണ്ടവര്‍ ആദ്യമൊന്ന് അമ്പരന്നു. കാര്യം മനസിലാകാതെ പലരും പരസ്പരം നോക്കി. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ നിരത്തിലിറങ്ങിയ ആളുകള്‍ക്ക് സമീപം കയറുമായെത്തി കാലന്‍ കുരുക്കിട്ടു. ആദ്യമൊന്നും ആര്‍ക്കും കാര്യം പിടികിട്ടിയില്ല. പൊലീസെത്തി കാര്യം വ്യക്തമാക്കിയതോടെയാണ് പലരുടേയും അങ്കലാപ്പ് മാറിയത്.
പ്രതീക്ഷിക്കാതെ കാലന്റെ കുരുക്കില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ മാലാഖയുമെത്തി. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പുതിയ ഒരെണ്ണം നല്‍കുകയും ചെയ്തു. വാഹനാപകടം വര്‍ദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു ബോധവല്‍ക്കരണ പരിപാടിയുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here