Advertisement

റോബർട്ട് വദ്രയെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു; 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8 മണി വരെ നീണ്ടു

February 9, 2019
Google News 1 minute Read

കള്ളപ്പണ വെളുപ്പിക്കൽ കേസിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8 മണി വരെ നീണ്ടു നിന്നു.

ഇത് മൂന്നാം തവണയാണ് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത്. വിവാദ ആയുധ ഇടനിലക്കാരൻ സഞ്ചയ് ഭണ്ഡാരി വഴി ലണ്ടനിൽ കള്ളപ്പണം ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങി എന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യൽ.

Read More : കള്ളപ്പണം വെളുപ്പിക്കൽ കേസ്; റോബർട്ട് വാദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി

സഞ്ച്യ ഭണ്ഡാരിയുടെ ബന്ധു സുമിത് ഛന്ദ വദ്രയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഈ മെയിൽ സന്ദേശങ്ങൾ അയച്ചുവെന്നാണ് ഇഡിയുടെ ആരോപണം. ഈ മെയിൽ സന്ദേശങ്ങളുടെ പകർപ്പ് മുൻ നിർത്തിയായിരുന്നു ചോദ്യം ചെയ്യൽ.ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ വദ്ര നിഷേധിച്ചുവെന്നാണ് സൂചന.

സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേട്ടിന്റെ ആരോപണം. നേരത്തെ വാദ്രയുടെ സഹായി മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് കേസ് എന്നാണ് വദ്രയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം. ചോദ്യം ചെയ്യലിനായി ഇ ഡി യുടെ മുന്‍പാകെ ഹാജരാകാന്‍ കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി പട്യാല ഹൗസ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here