Advertisement

‘ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ബാലരമ ലുട്ടാപ്പിയെ പുറത്താക്കിയത്’; കണ്ണ് തുടച്ച് വിധു പ്രതാപ് ; വീഡിയോ

February 9, 2019
Google News 1 minute Read

സോഷ്യൽ മീഡിയയിൽ വൈറലായി സേവ് ലുട്ടാപ്പി ക്യാമ്പെയിൻ. ബാലരമ ലുട്ടാപ്പിയെ പുറത്താക്കി പകരം കൊണ്ടുവരുന്ന ഡിങ്കിനി എന്ന കഥാപാത്രത്തിനെതിരെയാണ് പ്രതിഷേധം. നിരവധി പ്രാണ് സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോർ ലുട്ടാപ്പി എന്നീ ഹാഷ്ടാഗുകളോടൊപ്പം ലുട്ടാപ്പിയെ ഒഴിവാക്കുന്നതിൽ കടുത്ത അമർഷവും വിയോജിപ്പും ആശങ്കയും പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ പെട്ടതാണ് വിധു പ്രതാപും. താരവും ലുട്ടാപ്പിക്കായി രംഗത്തെത്തിയിട്ടുണ്ട്.

വയസ്സായി എന്നു പറഞ്ഞ് ഒരാളെ നമുക്ക് പുറത്താക്കാൻ പറ്റി. പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്നത് ശരി തന്നെ. എന്നാൽ ഈ വയസ്സാവർ നമുക്ക് പകർന്ന് തന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് മറക്കാൻ സാധിക്കില്. ബാലരമ ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ലുട്ടാപ്പിയെ പുറത്താക്കിയിരിക്കുന്നതെന്നും വിധുപ്രതാപ് പറയുന്നു.

സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോർ ലുട്ടാപ്പി ചർച്ചകൾ ചൂടുപിടിച്ചതോടെ സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോർ ലുട്ടാപ്പി തുടങ്ങിയ ക്യാംപെയ്‌നുകൾക്ക് ലുട്ടാപ്പി ഫാൻസ് തുടക്കമിട്ടു. ഇത് ചൂടുപിടിച്ചതോയെ ലൂട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണിച്ച് ബാലരമക്ക് രംഗത്തുവരേണ്ടി വന്നു.

Read Moreലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല; ഡിങ്കിനി ലുട്ടാപ്പിയെ സഹായിക്കാനെത്തിയ കഥാപാത്രം മാത്രം

ലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ലുട്ടാപ്പിയെ സഹായിക്കാൻ പുതിയൊരു കഥാപാത്രം വരുന്നതേയുള്ളൂവെന്നും മനോരമയിലെ ജീവനക്കാരനായ കെ ടോണി ജോസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. ലുട്ടാപ്പിക്ക് വേണ്ടി ബാലരമ കൂടുതൽ പേജുകൾ മാറ്റിവെച്ചിട്ടുണ്ടെന്നും ടോണി കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here