Advertisement

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് അമോല്‍ പലേക്കറുടെ പ്രസംഗം തടസപെടുത്തി

February 10, 2019
10 minutes Read
amol palekkar

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രശസ്ത സംവിധായകനും ബോളിവുഡ് നടനുമായ അമോല്‍ പലേക്കറുടെ പ്രസംഗം സംഘാടകർ തടസപെടുത്തി. നാഷണൽ ഗാലറി മോഡേൺ ആർട്ടി​​ൻറെ മുംബൈയിലെ വേദിയില്‍ സംസാരിക്കവേയാണ് സംഭവം. മുംബൈയിലേയും ബെംഗളൂരുവിലേയും നാഷണൽ ഗാലറി മോഡേൺ ആർട്ടി​​ൻറെ ഉപദേശക സമിതി പിരിച്ചുവിട്ട കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയെ വിമർശിക്കവേയാണ് അമോല്‍ പലോക്കറിനോട് പ്രസംഗം നിർത്താന്‍ ആവശ്യപെടുന്നത്. സർക്കാർ പ്രതിനിധികളില്ലാതെ കലാകാരന്മാർ മാത്രം നിയന്ത്രിക്കുന്ന സാംസ്കാരിക ഇടങ്ങള്‍ ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

പ്രഭാകര്‍ ബാവ്റെയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രതിനിധികളില്ലാതെ കലാകാരന്മാർ മാത്രം നിയന്ത്രിക്കുന്ന സാംസ്കാരിക ഇടങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് സംസാരിക്കവെ ഇത് ബാവരെയെ കുറിച്ചുള്ള പരിപാടിയാണെന്നും വിഷയത്തില്‍ നിന്ന് മാറിപ്പോകരുതെന്നും വേദിയില്‍ ഇരുന്ന സ്ത്രീ പറഞ്ഞു. എന്നാല്‍ അദ്ദേഹം പ്രസംഗം നിറുത്താന്‍ തയ്യാറായില്ല. മറാത്തി ലിറ്ററല്‍ ഫെസ്റ്റിവല്ലില്‍ സംസാരിക്കാനെത്തിയ നയന്‍താര സഹ്ഗാളെ സംഘാടകര്‍ അവസാന നിമിഷം പുറത്താക്കിയ കാര്യം കൂടി പരാമര്‍ശിച്ചാണ് അദ്ദേഹം വേദി വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top