മകളുടെ വിവാഹം ആഘോഷമാക്കി സ്റ്റൈല്‍ മന്നന്‍; പേരക്കുട്ടിക്കൊപ്പം ചുവടുവെയ്ക്കുന്ന വീഡിയോ വൈറല്‍
മകള്‍ സൗന്ദര്യയുടെ വിവാഹം ആഘോഷമാക്കി സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. സൗന്ദര്യയുടെ പ്രി- വെഡ്ഡിങ് റിസപ്ഷനിടെ പേരക്കുട്ടികള്‍ക്കൊപ്പം നൃത്തംവെയ്ക്കുന്ന രജനികാന്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചെന്നൈയില്‍ ഫെബ്രുവരി പതിനൊന്നിന് നടക്കുന്ന വിവാഹം ഗംഭീരമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശനിയാഴ്ചയായിരുന്നു വിവാഹത്തിന് മുന്നോടിയായുള്ള മൈലാഞ്ചിയിടല്‍ ചടങ്ങ് നടന്നത്. ഇതിന്റെ ചില ചിത്രങ്ങളും വീഡിയോയും സൗന്ദര്യ പങ്കുവെയ്ക്കുകയും ചെയ്തു. ഐശ്വര്യയുടേയും ധനുഷിന്റേയും മക്കളായ യാത്രയ്ക്കും ലിംഗയ്ക്കും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദിനുമൊപ്പം രജനികാന്ത് ചുവടുവെയ്ക്കുന്ന വീഡിയോയും സൗന്ദര്യ പങ്കുവെച്ചു. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുത്തുവിലെ ‘ഒരുവന്‍ ഒരുവന്‍ മുതലാളി’ എന്ന ഗാനത്തിനൊപ്പമാണ് രജനികാന്ത് ചുവടുവെച്ചത്.
പ്രീ-വെഡ്ഡിംഗ് റിസപ്ഷന്റെ മൂന്ന് ചിത്രങ്ങള്‍ സൗന്ദര്യ ഞായറാഴ്ച പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട പുരുഷന്മാരാണിവര്‍ എന്ന് പറഞ്ഞ്, രജനികാന്തിനും മകന്‍ വേദിനും വരന്‍ വിശാഖനുമൊപ്പമുള്ള ചിത്രമായിരുന്നു അത്.
Blessed & grateful beyond words !!!! The three most important men in my life … my darling father … my angel son … and now you my Vishagan ❤️❤️❤️?????? pic.twitter.com/v7Ra32oiYe
— soundarya rajnikanth (@soundaryaarajni) February 10, 2019
നാളെയാണ് സൗന്ദര്യയുടെ വിവാഹം. ചെന്നൈയിലെ നക്ഷത്ര ഹോട്ടല്‍ ദി ലീല പാലസില്‍വെച്ചു നടക്കുന്ന വിവാഹത്തില്‍ കമല്‍ ഹാസന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here