ശാരദാ ചിട്ടി തട്ടിപ്പ്; പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ഇന്നും സിബിഐ ചോദ്യം ചെയ്യും
ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ഇന്നും സിബിഐ ചോദ്യം ചെയ്യും.രാജീവ് കുമാറിനെ ഷില്ലോഗിൽ എട്ട് മണിക്കൂറോളം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ചോദ്യം ചെയ്യൻ. കേസിലെ മറ്റു പ്രതിയായ തൃണമൂൽ കോൺഗ്രസ് എം പി കുനാൽ ഘോഷിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. അന്വേഷണത്തിനിടെ ചില ഉന്നതരെ സംരക്ഷിക്കാൻ കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നാണ് രാജീവ് കുമാറിനെതിരെയുള്ള ആരോപണം.
പങ്കജ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സി ബി ഐ സംഘമാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്തത്. അതേസമയം രാജീവ് കുമാറിന്‍റെ അറസ്റ്റ് സുപ്രീം കോടതി വിലക്കിയത് മൂലം രാജീവ് കുമാറില്‍ വിവര ശേഖരണം മാത്രമാകും സി ബി ഐ നടത്തുക. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ഞായറാഴ്ച ബംഗാൾ പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസും – സി ബി ഐ യും തമ്മില്‍ പരസ്യമായി ഏറ്റമുട്ടുകയുണ്ടായി. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സമാനതകളില്ലാത്ത ഏറ്റുമുട്ടിലിലേക്ക് നീങ്ങിയതിന് ശേഷം ഇടപെടല്‍ ആവശ്യപ്പെട്ട് സിബിഐയും കേന്ദ്ര സര്‍ക്കാരും സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജീവ് കുമാറിനോട് സിബിഐ സംഘത്തിന് മുന്നില്‍ ഹാജരായി കേസന്വേഷണവുമായി സഹകരിക്കാന്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജിവ് കുമാറിനോട് ഷില്ലോങ്ങില്‍ ഹാജരാകാന്‍ സുപ്രിം കോടതി നിർദേശിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here