Advertisement

സ്മാർട്ട്‌ഫോണിൽ ഇനി മുതൽ ആർത്തവ ഇമോജിയും

February 11, 2019
Google News 9 minutes Read
emoji for menstruation in smartphones

സ്മാർട്ട്‌ഫോണിൽ ആർത്തവ ഇമോജി വരുന്നു. ആർത്തവത്തെ കുറിച്ച് പറയാൻ പോലും മടിക്കുന്ന നമുക്കിടയിലേക്ക് ആർത്തവ ഇമോജി എത്തുന്നു എന്ന വാർത്ത നല്ല മാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

Read Moreഎയർപോർട്ട് ചെക്കിങ്ങിൽ അടിവസ്ത്രം അഴിച്ച് ആർത്തവരക്തം നിറഞ്ഞ നാപ്കിൻ വരെ കാണിക്കേണ്ടി വന്നു : സൈനബ്

പ്ലാനറ്റ് യുകെയാണ് ഈ നല്ലമാറ്റത്തിന് ചുക്കാൻ പിടിച്ചത്. യുകെയിലെ 14നും 21 ഇടയിലുള്ള പെൺകുട്ടികൾ ആർത്തവത്തെ ‘മോശം’ വസ്തുവായി കാണുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ആർത്തവം എന്നത് സ്വാഭാവിക സംഭവമാണെന്ന് കാണിക്കാനായി ആർത്തവത്തെ സൂചിപ്പിക്കാനുള്ള ഇമോജിക്കായി ഇവർ പ്രയത്‌നിച്ച് തുടങ്ങിയത്.

ആർത്തവത്തെ സൂചിപ്പിക്കാൻ സാനിറ്ററി പാഡ്, പിരീഡ് പാന്റ്, കലണ്ടർ, ചിരിക്കുന്ന രക്ത തുള്ളി, ഗർഭപാത്രം എന്നിവയാണ് തെരഞ്ഞെടുത്തത്. കൂട്ടത്തിൽ പരീഡ് പാന്റാണ് എല്ലാവരും കേപക്ഷീയമായി തെരഞ്ഞെടുത്തതെങ്കിലും ഇമോജികൾ നിയന്ത്രിക്കുന്ന സംഘടനയായ യൂണിക്കോഡ് കൺസോർഷ്യം ഇത് തള്ളുകയായിരുന്നു. അങ്ങനെയാണ് രക്ത തുള്ളിയെ തെരഞ്ഞെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here