മലേഷ്യൻ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരായ അഴിമതി കേസില്‍ വാദം നാളെ

മലേഷ്യൻ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരായ അഴിമതി കേസില്‍ നാളെ വാദം തുടങ്ങും. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് നജീബ് റസാഖിന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രി ആയിരുന്ന കാലത്ത് സാധാരണ ജനങ്ങളില്‍ നിന്ന് അകന്ന് ആര്‍ഭാടകരമായ ജീവിതമായിരുന്നു നജീബ് റസാഖ് നയിച്ചിരുന്നത്. എന്നാല്‍ 2018 ലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിഞ്ഞ ശേഷം ഇദ്ദേഹം സ്വയം ജനകീയനാവാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
Read More: അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി; ജാമ്യം തേടി ക്രിസ്റ്റ്യൻ മിഷേൽ ഡൽഹി ഹൈക്കോടതിയിൽ
എന്നാല്‍ മലേഷ്യന്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ കീഴിലുള്ള വണ്‍എംഡിബി എന്ന സ്ഥാപനവുമായി ചേര്‍ന്ന് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നജീബിനെതിരെ സാമ്പത്തിക തിരിമറി, അധികാര ദുര്‍വിനിയോഗം, അഴിമതി, വിശ്വാസവഞ്ചന തുടങ്ങി നാല്‍പ്പത്തിരണ്ട് കേസുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ വാദം കേള്‍ക്കല്‍ നീട്ടിവെക്കണമെന്ന് നജീബിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മലേഷ്യയുടെ സമഗ്രവികസനം ലക്ഷ്യമിട്ടു 2009ൽ രൂപവത്കരിച്ച വൺ മലേഷ്യ ഡവലപ്‌മെന്റ് ബർഹാദിലേക്ക് വിദേശത്തുനിന്നു ശതകോടികളാണ് ഒഴുകിയെത്തിയത്. ഇതിൽനിന്നു 450 കോടി ഡോളർ നജീബ് റസാഖിന്റെ സ്വന്തക്കാർ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ക്വലാലംപൂരിനെ ഫിനാന്‍ഷ്യല്‍ ഹബായി വളര്‍ത്തുകയായിരുന്നു വണ്‍ മലേഷ്യ ഡവലപ്മെന്ഡറ് ബര്‍ഹാദിന്‍റെ ലക്ഷ്യം. 2015ലാണ് പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുവന്നത് . നജീബ് റസാക്കിന്റെ അക്കൗണ്ടിൽ 70 കോടി ഡോളർ ഏതോ അജ്ഞാത കേന്ദ്രത്തിൽനിന്നു നിക്ഷേപിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതാണ് അഴിമതി ആരോപണങ്ങൾക്കു വഴിതെളിച്ചത്. മേയ് അവസാനം നജീബിന്റെ വസതികളിൽ നടത്തിയ റെയ്ഡുകളിൽ 200 കോടിയോളം രൂപ വിലവരുന്ന ആഡംബരവസ്തുക്കളും കണ്ടെടുത്തു. അഴിമതിക്കഥകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നജീബ് റസാക്കിന് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടു. മുന്‍ പ്രസിഡന്‍റ് മഹാതീര്‍ മുഹമ്മദ് തൊണ്ണൂററിരണ്ടാം വയസില്‍ അധികാരത്തില്‍ തിരിച്ചെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here