സംസ്ഥാനത്തെ സിപിഐ സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ച ഇന്ന്

സംസ്ഥാനത്തെ സിപിഐ സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ച ഇന്ന്. തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് 4 മണ്ഡലങ്ങളിൽ സ്ഥാനാർഥികളാകാൻ യോഗ്യതയുള്ള മൂന്നു വീതം പേരുകൾ നൽകാൻ നിർദേശിക്കും .മാർച്ച് 1 ന് ജില്ലാ കമ്മിറ്റികൾ പേരുകൾ നൽകണം. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഐ നീക്കം. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുക .
അതേസമയം, സംസ്ഥാനത്ത് സി പി ഐ മത്സരിക്കുന്ന 4 സീറ്റുകളിൽ സ്ഥാനാർത്ഥികളെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഓരോ മണ്ഡലങ്ങളിലേക്കും മൂന്നു വീതം പേരുകൾ നിർദേശിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി. അതിനിടെ സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ചർച്ച നാളത്തെ ഇടതുമുന്നണി യോഗത്തിലുണ്ടായേക്കും.
സംസ്ഥാനത്ത് സി പി ഐ മത്സരിക്കുന്ന 4 സീറ്റുകളിൽ സ്ഥാനാർത്ഥികളെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കും. ഓരോ മണ്ഡലങ്ങളിലേക്കും മൂന്നു വീതം പേരുകൾ നിർദേശിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി. അതിനിടെ സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ചർച്ച നാളത്തെ ഇടതുമുന്നണി യോഗത്തിലുണ്ടായേക്കും.
തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുക. സ്ഥാനാർഥികളാകാൻ യോഗ്യതയുള്ള മൂന്നു പേരുകൾ വീതം നിർദേശിക്കാൻ എട്ട് ജില്ലാ കമ്മിറ്റികൾക്കാണ് സിപിഐ നിർദേശം നൽകിയത്. മാവേലിക്കര മണ്ഡലം വ്യാപിച്ചുകിടക്കുന്ന കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കമ്മിറ്റികളും വയനാട് മണ്ഡലം വ്യാപിച്ചു കിടക്കുന്ന വയനാട് ,കോഴിക്കോട് മലപ്പുറം ജില്ലാ കമ്മറ്റികളും മൂന്നു പേരുകൾ വീതം നിർദേശിക്കണം.
തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മിറ്റികൾ പേരുകൾ നൽകണം. മാർച്ച് 1 ന് 8 ജില്ലാ കമ്മിറ്റികളും ചേർന്ന് പേരുകൾ സമർപ്പിക്കാനാണ് നിർദേശം. രണ്ടിന് ഇടതു മുന്നണി ജാഥകൾ തൃശൂരിൽ സമാപിച്ചശേഷം 3ന് എക്‌സിക്യൂട്ടീവും 4 ന് സംസ്ഥാന കൗൺസിലും തൃശൂരിൽ തന്നെ ചേർന്ന് സ്ഥാനാർത്ഥി പട്ടികക്ക് അന്തിമ രൂപം നൽകും. കേരള സംരക്ഷണ യാത്രയുടെ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ടയെന്ന് മുന്നണി കൺവീനർ എ വിജയരാഘവൻ ട്വന്റി ഫോറിനോട് പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്താൻ യോഗത്തിൽ ധാരണയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here