Advertisement

രാഹുൽ ഗാന്ധിയുടെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ ഇന്നു ലഖ്നൗവിൽ

February 11, 2019
Google News 1 minute Read
priyanka and rahul

കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ ഇന്നു ലഖ്നൗവിൽ. പടിഞ്ഞാറൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള aicc ജനറൽ സെക്രട്ടറി ജ്യോദിരദിത്യ സിന്ധ്യയും ഇരുവർ ക്കുമൊപ്പം ഉണ്ടാകും. കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് പ്രിയങ്ക ലഖ്നൗവിൽ എത്തുന്നത്. പ്രിയങ്കയുടെ വരവ് വൻ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിൽ ആണ് കോൺഗ്രസ്സ്. 12 മണിക്ക് ലക്‌നൗ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്കയും രാഹുലും സിന്ധ്യയും 22 കിലോമീറ്റർ നീണ്ട് നിൽക്കുന്ന റോഡ് ഷോക്ക്‌ ശേഷം ആയിരിക്കും ഉത്തർ പ്രദേശിലെ പിസിസി ആസ്ഥാനം ആയ ജവഹർ ഭവനിൽ എത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here