കെട്ടിടങ്ങൾക്ക് അടിത്തറ വേണം, കോൺഗ്രസിന് പ്രിയങ്കയെ വേണം; പ്രിയങ്കയുടെ റാലിക്ക് സിദ്ദുവിന്‍റെ കമന്‍ററി

ലക്നൗവിൽ പ്രിയങ്ക ഗാന്ധിയുടെ റാലി പുരോഗമിക്കുമ്പോൾ ട്വിറ്ററിൽ മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ദു ലൈവ് കമന്‍ററി എന്ന രീതിയിലാണ് ട്വീറ്റ് ചെയ്തുകൊണ്ടിരുന്നത്. ക്രിക്കറ്റ് കമന്‍റേറ്ററുടെ ശൈലിയിൽ തന്നെയായിരുന്നു സിദ്ദുവിന്‍റെ ട്വീറ്റുകൾ.
ആദ്യത്തെ അടികൊണ്ട് പകുതി യുദ്ധം ജയിച്ചിരിക്കുന്നു. ആദ്യ ഇന്നിങ്സ്, ആദ്യ പന്ത്, അതുതന്നെ സിക്സർ… നന്നായി തുടങ്ങി. പകുതി ജയിച്ചിരിക്കുന്നു. ഇങ്ങനെ തുടങ്ങിയ ട്വീറ്റിന് പിന്നാലെ പ്രിയങ്കയെ പുകഴ്ത്തി ഒന്നിനുപുറകെ ഒന്നായി പതിവ് സിദ്ദു ശൈലിയിൽ ട്വീറ്റുകൾ.
ഭാഗ്യത്തിനൊരു നല്ല സ്വഭാവമുണ്ട്, അത് പ്രിയങ്കയ്ക്കൊപ്പം മാറും. നദികൾക്ക് അരുവികൾ വേണം, കെട്ടിടങ്ങൾക്ക് അടിത്തറ വേണം, കോൺഗ്രസിന് പ്രിയങ്കയെ വേണം. രത്നങ്ങൾ എന്നേയ്ക്കുമുള്ളതാണ്, പ്രിയങ്കയും അതുപോലെയാണ്, കോഹിന്നൂർ രത്നത്തെ ലക്നൗ സ്വാഗതം ചെയ്യുന്നു.. എന്നിങ്ങനെ പോയി സിദ്ദുവിന്‍റെ ട്വീറ്റുകൾ.
The first blow is half the battle || First innings… first ball… it’s a six! Well begun, half done @priyankagandhi @RahulGandhi @INCIndia
— Navjot Singh Sidhu (@sherryontopp) 11 February 2019
Read More:പ്രിയങ്ക ഗാന്ധി ട്വിറ്റര്‍ തുടങ്ങി; മണിക്കൂറുകള്‍ക്കകം മുക്കാല്‍ ലക്ഷത്തോളം ഫോളേവേഴ്സ്
ക്രിക്കറ്റിലെ തത്സമയ വിവരണത്തിനെ രസകരമാക്കിയ സിദ്ദുവിന്‍റെ ആലങ്കാരിക പദപ്രയോഗങ്ങൾ രാഷ്ട്രീയത്തിൽ ബിജെപിയെയും ഏറെ തുണച്ചിട്ടുണ്ട്. കോൺഗ്രസിലെ രണ്ടാം ഇന്നിംഗ്സിലും വിശ്വസ്തനായ ഓപ്പണിംഗ് ബാറ്റ്സ്മാന്‍റെ പാടവത്തോടെ സമൂഹ മാധ്യമത്തിലും പുറത്തും സിദ്ദു സ്വന്തം ടീമിനുവേണ്ടി ഫോമിൽ തന്നെ.
There is one good thing about luck, it changes with @priyankagandhi
— Navjot Singh Sidhu (@sherryontopp) 11 February 2019
Read More:തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പ്രസംഗം; ശബ്ദം നഷ്ടപ്പെട്ട സിദ്ദു ചികിത്സയില്‍
Diamonds are forever, so is @priyankagandhi Lucknow Welcomes the Kohinoor!
— Navjot Singh Sidhu (@sherryontopp) 11 February 2019
ഇതിനിടെ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷനും ഫോളോവേഴ്സുമായി ട്വിറ്ററില്‍ തരംഗം സ്യഷ്ടിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. @priyankagandhi എന്ന ട്വിറ്റര്‍ അക്കൗണ്ട് നിമിഷങ്ങള്‍ക്കകമാണ് ട്വിറ്ററിന്റെ ഔദ്യോഗിക വെരിഫിക്കേഷനായി നീല ടിക്ക് ലഭിക്കുന്നത്. 29000 പേരാണ് ഇത് വരെ പ്രിയങ്ക ഗാന്ധിയെ ഫോളോ ചെയ്യുന്നത്. ഏഴ് പേരെയാണ് പ്രിയങ്ക ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here