മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
കാളിദാസ് ജയറാമും അപര്‍ണ്ണ ബാലമുരളിയും പ്രധാന വേഷങ്ങളിലേത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. പുതിയ വഴി എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നജീംഅര്‍ഷാദും അരുണ്‍ വിജയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനമാണിത്. അരുണ്‍ വിജയ് തന്നെയാണ് ഈ പാട്ടിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. ഹരിനാരായണന്റേതാണ് വരികള്‍.
https://youtu.be/ssxkusmfNfE
മൈ ബോസ് എന്ന ചിത്രത്തിന് ശേഷം കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണിത്. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ് ബാബു, സായികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 22ന് ചിത്രം തീയേറ്ററുകളില്‍ എത്തും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here