സോഷ്യല്‍ മീഡിയയില്‍ താരമായി മോഹന്‍ലാലിന്‍റെ ‘കുട്ടി’ ആരാധകന്‍

നെഞ്ചിനകത്ത് ലാലേട്ടന്‍… യുവനായകന്‍മാര്‍ എത്രയുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ താര പദവിയ്ക്ക് മങ്ങലേല്‍ക്കില്ല. താരത്തിനെ ആരാധിക്കുന്നവരില്‍ പഴയ തലമുറ മാത്രമല്ല പുതിയ തലമുറയില്‍പ്പെട്ട ‘കുട്ടി’ ആരാധകരുമുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിന്‍റെ കട്ട ഫാനായ കൊച്ചുമിടുക്കനാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
അടുത്തിടെ കൊച്ചിയിൽ നടന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്. വിശിഷ്‌ടാതിഥിയായി എത്തിയ ലാലിന്റെ മുന്നിൽ ഒട്ടും മടികൂടാതെ എത്തി സെൽഫിയും കൂടെ ഒരു ഷേയ്‌ക്ക് ഹാന്റും നൽകി മടങ്ങുകയായിരുന്നു നമ്മുടെ കൊച്ചുമിടുക്കൻ.
Read More:മോഹന്‍ലാലിന് പൊളിറ്റിക്സില്‍ താത്പര്യമില്ല; ഡിഫന്‍സ് മിനിസ്റ്ററാക്കിയാല്‍ നോക്കാം: മേജര്‍ രവി
കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ ചടങ്ങുകൾ നടന്നത്. മോഹൻലാലിനൊപ്പം നിവിൻ പോളി, റോഷൻ ആൻഡ്രൂസ്, പ്രിയാ ആനന്ദ്, ജീത്തു ജോസഫ്, കാളിദാസ് ജയറാം തുടങ്ങിയവരും പങ്കെടുത്തു. ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ മിസ്‌റ്റർ ആന്റ് മിസ് റൗഡിയുടെ ഓഡിയോ പ്രകാശന ചടങ്ങും ഒപ്പം നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here