പ്രതിപക്ഷം നടുത്തളത്തിൽ; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ നിഷ്പക്ഷവും നീതിപൂർവ്വ വുമായ നടപടികൾ പൊലീസ് സ്വീകരിക്കണം. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്, ഷുക്കൂറിനെ വധിച്ച കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും എംഎൽഎയും ഉൾപ്പെടെയുള്ളവരുടെ പങ്ക് ഇതിന് തെളിവാണെന്നും പ്രതിപക്ഷം പറഞ്ഞു. സണ്ണി ജോസഫ് എം എൽ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
Read More : ജയരാജനെതിരായ സിബിഐ കുറ്റപത്രം; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് വി എസ് അച്യുതാനന്ദൻ
അതേസമയം, സഭയിലെ എംഎൽഎക്കെതിരെ കൊലക്കുറ്റത്തിന് കുറ്റപത്രം നൽകിയത് ഗൗരവമുള്ള സംഭവമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിൽ സ്പീക്കറുടെ വേദിക്കു മുന്നിൽ മുദ്രാവാക്യം വിളിക്കുന്നു.
സ്പീക്കർ നീതി പാലിക്കണമെന്ന് മുദ്രാവാക്യം. സ്പീക്കറുടെ നീതി ചട്ടപ്രകാരമെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ചില ഭരണപക്ഷ അംഗങ്ങൾ ഇരിപ്പിടം വിട്ട് പ്രതിപക്ഷത്തിനെതിരെ ബഹളംവെച്ചു. ഇതേ തുടർന്ന് നടപടികൾ പൂർത്തിയാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here