മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് ഭണ്ഡാരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്ഷോഭിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അങ്ങനെയൊന്നും ക്ഷോഭിക്കുന്ന ആളല്ല. മുൻ ക്രിക്കറ്റ് താരവും ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനുമായ അമിത് ഭണ്ഡാരിക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമത്തിൽ തന്റെ ദേഷ്യം അറിയിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ. രാജ്യ തലസ്ഥാനത്താണ് ഇത്തരത്തിലൊരു സംഭവമെന്നും ഇത് ഒരിക്കലും പാടില്ലാത്തതായിരുന്നുവെന്നുമാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗൗതം ട്വീറ്റ് ചെയ്തു. ആക്രമണം നടത്തിയവരെ ജീവിതകാലം മുഴുവൻ കളിയിൽ നിന്നും വിലക്കുകയാണ് വേണ്ടതെന്നും ഗൗതം അഭിപ്രായപ്പെട്ടു.
Disgusted to see this happen right in the heart of the Capital. This can’t slip under the carpet and I will personally ensure it doesn’t. To begin with I am calling for a life ban from all cricket for the player who orchestrated this attack post his non-selection. https://t.co/RpS6fzTcNl
— Gautam Gambhir (@GautamGambhir) 11 February 2019
സംഭവത്തിനെതിരെ വിരേന്ദ്രർ സേവാഗും രംഗത്തെത്തിയിരുന്നു. ടീമിൽ ഉൾപ്പെടുത്താത്തതിന്റെ പേരിലുള്ള ആക്രമണം കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് സേവാഗ് പറഞ്ഞു. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു.
The attack on Delhi selector Amit Bhandari for not picking a player is a new low and I am hopeful that stringent action will be taken against the culprit and adequate measures will be taken to avoid such incidents.
— Virender Sehwag (@virendersehwag) 11 February 2019
തിങ്കളാഴ്ച രാവിലെയാണ് അമിത് ഭണ്ഡാരിക്ക് നേരെ ആക്രമണം ഉണ്ടായത്. ഡൽഹിയുടെ അണ്ടർ 23 ക്രിക്കറ്റ് ടീം കൂടിയായ അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമിതിനെ ആക്രമിച്ചത്. ഡൽഹി ടീം സെലക്ടറായ ഭണ്ഡാരി, ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സ്റ്റീഫൻസ് കോളെജ് മൈതാനത്ത് ട്രയൽസിനു മേൽനോട്ടം വഹിക്കുമ്പോഴായിരുന്നു ആക്രമണം. ഹോക്കി സ്റ്റിക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഭണ്ഡാരിക്ക് തലയ്ക്കും ചെവിക്കും പരിക്കേറ്റു.
ഡൽഹി ആൻഡ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ 23 ടീമിലേക്കുള്ള 56 അംഗ സാദ്യത പട്ടികയിൽ അനൂജ് ദേധയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here