ഐഎസുമായി ബന്ധമാരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ വീണ്ടും നിരോധിച്ചു

തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡില്‍ വീണ്ടും നിരോധിച്ചു. ഇസ്ലാമിക് സംഘചനയായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നിരോധിച്ചത്. ഐഎസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷവും പോപ്പുലര്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ ഹൈക്കോടതി ഇടപെട്ട് നിരോധനം തടയുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരെ ഐഎസ് സ്വാധീനിക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നിരോധനം. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘടനയെ നിരോധിക്കാന്‍ തീരുമാനിച്ചത്.

ജാര്‍ഖണ്ഡില്‍ മിക്ക ഇടങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് സജീവമാണ്. പാക്കൂര്‍ ജില്ലയിലാണ് പാര്‍ട്ടിക്ക് ഏറെയും സ്വാധീനമുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top