കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും; ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നു

കുംഭമാസ പൂജയ്ക്ക് ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ്, യോഗം ചേരുകയാണ്. മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമടക്കം യോഗത്തിൽ ചർച്ചയാകും. യുവതീ പ്രവേശനത്തിൽ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട പരസ്യ വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യ ബോർഡ് യോഗമാണ് ഇന്നത്തേത്. സുപ്രീം കോടതിയിലെ നടപടികൾ യോഗം ചർച്ച ചെയ്തേക്കും. ശുദ്ധിക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് തന്ത്രി നൽകിയ വിശദീകരണം ഇന്ന് പരിഗണിക്കുമോ എന്നതും ശ്രദ്ധേയമാണ്.
Read More:ശബരിമല നട ഇന്ന് തുറക്കും; കനത്ത സുരക്ഷാവലയമൊരുക്കി പോലീസ്
വൈകീട്ട് 5 മണിയ്ക്കാണ് നട തുറക്കുക. ഇന്നു മുതൽ 17ന് നട അടയ്ക്കുന്നതു വരെ മണ്ഡലകാലത്ത് പ്രഖ്യാപിച്ചതുപോലെ നാല് കേന്ദ്രങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ആവശ്യം. യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തവണയും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ഇന്ന് വൈകിട്ട് അഞ്ചിന് മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറക്കുന്നത്. സുരക്ഷക്കായി സന്നിധാനത്ത് 425 പൊലീസുകാരും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 475 പൊലീസുകാരുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുൻപ് ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 50 ൽ താഴെ പൊലീസുകാർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. സന്നിധാനം പമ്പ നിലയ്ക്കൽ എന്നിവടങ്ങളിൽ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഈ മൂന്ന് കേന്ദ്രങ്ങളിലും സുരക്ഷ ഒരുക്കുന്നത് ഒരോ എസ് പി മാരുടെ നേതൃത്വത്തിലാണ്. സന്നിധാനത്ത് വി അജിത്തിനും പമ്പയിൽ എച്ച് മഞ്ജുനാഥിനും നിലയ്ക്കലിൽ പി കെ മധുവിനുമാണ് ചുമതല. അഞ്ചു ദിവസം ദർശനം ഉണ്ടാകുന്ന സാഹചര്യത്തിൽ മണ്ഡലക്കാലത്ത് കണ്ട തിനേക്കാൾ പ്രതിഷേധക്കാരുടെ വലിയ സംഘം എത്താനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഓരോ എസ്‍പിമാര്‍ക്ക് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് വി അജിത്തിനും പമ്പയിൽ എച്ച് മഞ്ജുനാഥിനുമായിരിക്കും ചുമതല. നിലയ്ക്കലിൽ പി കെ മധുവിന്‍റെ കീഴിൽ സുരക്ഷ ഉറപ്പു വരുത്തും. 2000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്.
ശബരിമലയിൽ പ്രവേശിച്ച് ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച് വിവിധ യുവതികളും സംഘടനകളും രംഗത്തു വന്ന പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികള്‍. നവോത്ഥാനകേരളം ശബരിമലയ്ക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യുവതികളോടു ശബരിമലയ്ക്ക് പോകാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ മുൻപ് പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിയ യുവതികളും ഇത്തവണ ദര്‍ശനത്തിനായി തിരിച്ചെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here