Advertisement

ശബരിമല നട ഇന്ന് തുറക്കും; കനത്ത സുരക്ഷാവലയമൊരുക്കി പോലീസ്

February 12, 2019
Google News 1 minute Read

കുംഭമാസ പൂജകള്‍ക്കായി ഇന്ന് വൈകീട്ട് ശബരിമല നട തുറക്കും. വൈകീട്ട് 5 നാണ് മേല്‍ശാന്തി നടതുറക്കുക. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നില നില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനം മുതല്‍ പമ്പ വരെ യുള്ള ഭാഗങ്ങളിലായി 3000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 3 എസ്.പി.മാര്‍ക്കാണ് സുരക്ഷാ മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്. യുവതികള്‍  വന്നാല്‍ തടയുന്നതിനായി വന്‍ സംഘം  എത്താനുള്ള സാധ്യത പോലീസ് കാണുന്നുണ്ട്. ഇതു കൂടി മുന്നില്‍ കണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

Read More: ഡൽഹി തീപിടുത്തം; മരിച്ചവരിൽ മലയാളിയും

കുംഭമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ യുവതികള്‍ ശബരിമല കയറുമെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ നേരത്തെ അറിയിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സാഹചര്യങ്ങള്‍ പരിഗണിച്ച് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ഇന്ന് 11 മണിയോടെ മാത്രമേ തീര്‍ത്ഥാടകരെയും മാധ്യമപ്രവര്‍ത്തകരെയും നിലയ്ക്കില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. സ്വകാര്യവാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെയേ അനുമതിയുള്ളൂ.

Read Also: രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയുടെ യാത്രാനിരക്ക് പുറത്തുവിട്ട് റെയില്‍വെ

നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുണ്ടാകും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി 17 നാണ് നട അടയ്ക്കുക. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ എസ്.പി.മാരെയാണ് സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സന്നിധാനത്ത് വി.അജിതിനും പമ്പയില്‍ എച്ച്.മഞ്ജുനാഥിനും നിലയ്ക്കലില്‍ പി.കെ.മധുവിനുമാണ് ചുമതല. ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധി പുന:പരിശോധിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച ഹര്‍ജികള്‍ പരിഗണിച്ച കോടതി വിവിധ കക്ഷികളുടെ നിലപാടുകള്‍ 7 ദിവസത്തിനകം എഴുതി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here