Advertisement

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു

February 12, 2019
Google News 0 minutes Read
36.73 crore drop in sabarimala income

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം മേൽശാന്തി പിഎന്‍ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സന്നിധാനത്തും അനുബന്ധ പ്രദേശങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അഞ്ച് മണിയോടെ മേല്‍ശാന്തി പിഎന്‍ വാസുദേവൻ നമ്പൂതിരി നെയ് വിളക്ക്‌ തെളിയിച്ച് അയ്യപ്പനെ യോഗനിദ്രയില്‍ നിന്നും ഉണര്‍ത്തി. പിന്നാലെ ആഴിയില്‍ അഗ്നി പകര്‍ന്നതോടെ കുംഭമാസ പൂജകള്‍ക്ക് തുടക്കമായി. ഉച്ച മുതല്‍ വലിയ നടപ്പന്തലില്‍ ദര്‍ശനം കാത്ത് നിന്ന ഭക്തര്‍ സന്നിധാനത്തേക്ക് പ്രവഹിച്ചു.
നിലയ്ക്കലില്‍ നിന്നും കര്‍ശന പരിശോധനകള്‍ക്ക് ശേഷം പന്പയിലെത്തിയ ഭക്തരെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മല കയറാന്‍ അനുവദിച്ചത്.

അതേസമയം സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ യുവതികൾ ശബരിമലയിലെത്താനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുണ്ട്. ഇവരെ തടയാനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സുരക്ഷ ചുമതല 3 എസ്പി മാർക്കാണ്. പമ്പയിലും നിലക്കലും വനിത പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. യുവതീ പ്രവേശ സാധ്യതയുണ്ടായാൽ പ്രതിഷേധം മുന്നിൽ കണ്ട് മടക്കി അയക്കുന്ന തന്ത്രമാകും പോലീസ് സ്വീകരിക്കുക. ബരിമല നട തുറക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ്, യോഗം ചേര്‍ന്നിരുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ഇന്ന് വൈകിട്ട് അഞ്ചിന് മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറക്കുന്നത്. സുരക്ഷക്കായി സന്നിധാനത്ത് 425 പൊലീസുകാരും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 475 പൊലീസുകാരുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുൻപ് ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 50 ൽ താഴെ പൊലീസുകാർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. സന്നിധാനം പമ്പ നിലയ്ക്കൽ എന്നിവടങ്ങളിൽ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഈ മൂന്ന് കേന്ദ്രങ്ങളിലും സുരക്ഷ ഒരുക്കുന്നത് ഒരോ എസ് പി മാരുടെ നേതൃത്വത്തിലാണ്. സന്നിധാനത്ത് വി അജിത്തിനും പമ്പയിൽ എച്ച് മഞ്ജുനാഥിനും നിലയ്ക്കലിൽ പി കെ മധുവിനുമാണ് ചുമതല.  അഞ്ചു ദിവസം ദർശനം ഉണ്ടാകുന്ന സാഹചര്യത്തിൽ മണ്ഡലക്കാലത്ത് കണ്ട തിനേക്കാൾ പ്രതിഷേധക്കാരുടെ വലിയ സംഘം എത്താനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഓരോ എസ്‍‍പിമാര്‍ക്ക് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് വി അജിത്തിനും പമ്പയിൽ എച്ച് മഞ്ജുനാഥിനുമായിരിക്കും ചുമതല. നിലയ്ക്കലിൽ പി കെ മധുവിന്‍റെ കീഴിൽ സുരക്ഷ ഉറപ്പു വരുത്തും. 2000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here