അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുപി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവര്‍ത്തകരുമായി കഴിഞ്ഞ ദിവസം ക്യാംപസില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആണ് പൊലീസ് നടപടി. അതേസമയം, അലിഗഡില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിരോധിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനാണ് നടപടിയെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം.
കഴിഞ ദിവസം അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ എത്തിയ റിപബ്ലിക്ക് ടി വി പ്രവര്‍ത്തകരും സര്‍വകലാശാല വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തില്‍ സര്‍വകലാശാലക്ക് പുറത്ത് നിന്നുള്ള ബി ജെ പി പ്രവര്‍ത്തകരും ഉള്‍പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ബിജെപിയുടെ യുവമോര്‍ച്ച ജില്ലാ നേതാവ് മുകേഷ് ലോധി നല്‍കിയ പരാതിയിലാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
9 charges including Sedition against 14 AMU students. No action on the complaint filed by us.@iamrana @asadowaisi @khan_zafarul @khanumarfa @MahtabNama @RifatJawaidhttps://t.co/cdGX0AF9am pic.twitter.com/6OGT5DPny5
— Sharjeel Usmani (@SharjeelUsmani) February 12, 2019
കെട്ടിചമച്ചതും തെറ്റായതുമായ റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയതെന്ന് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. ആര്‍എസ്എസും ബിജെപിയുമായി ചേര്‍ന്ന് റിപ്പബ്ലിക് ടിവി സര്‍വ്വകലാശാലയ്ക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപെടുത്തി. അതേസമയം വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുന്ന യാതൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടര്‍ നളിനി ശര്‍മ്മയുടെ വാദം. വിദ്യാര്‍ത്ഥികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയും മറ്റുളളവരെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് ആരോപണം. സംഭവങ്ങള്‍ ഷൂട്ട് ചെയ്ത ക്യാമറ വിദ്യാര്‍ത്ഥികള്‍ നശിപ്പിച്ചെന്നും അവര്‍ ആരോപിച്ചു.
This is ABSOLUTE LIES! I’m appalled at how this has been created out of thin air. I was MYSELF standing and reporting on a story that had NOTHING to do with AMU when the students began to heckle and threaten us. We weren’t even speaking to any student in the vicinity! https://t.co/jHuupm9nNK
— Nalini ? (@nalinisharma_) February 12, 2019
സംഭവത്തെ തുടര്‍ന്ന് ചാനലിനെതിരെയും, ക്യാമ്പസില്‍ അനധികൃതമായി പ്രവേശിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കെതിരെയും സര്‍വ്വകലാശാല അധികൃതര്‍ പരാതിനല്‍കി. ക്യാമ്പസില്‍ ചിത്രീകരണം നടത്താന്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന് വിദ്യാര്‍ത്ഥികളും, സര്‍വകലാശാല അധികാരികളും പറഞ്ഞുവെങ്കിലും റിപ്പോര്‍ട്ടര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വാക്ക് തര്‍ക്കം ഉണ്ടാകുകയും, സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്.
Read more: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി യുവമോര്‍ച്ച
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here