അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി യുവമോര്‍ച്ച

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ ക്ഷേത്രം വേണമെന്ന ആവശ്യവുമായി ഭാരതീയ ജനത യുവമോര്‍ച്ച രംഗത്ത്. ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം ക്ഷേത്രം പണിയണമെന്ന ആവശ്യമാണ് ബിജെവൈഎം ജില്ലാ പ്രസിഡന്റ് മുകേഷ് സിങ് ലോധി ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ താരിഖ് മണ്‍സൂറിന് മുകേഷ് സിങ് കത്തയച്ചു.
പതിനഞ്ച് ദിവസത്തിനുള്ളില്‍ തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടതെന്ന് മുകേഷ് പറഞ്ഞു. അല്ലാത്ത പക്ഷം യൂണിവേഴ്‌സിറ്റിയില്‍ വിഗ്രഹം സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ട് പോകും. ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രത്യേകം സൗകര്യമില്ലെന്നും മുകേഷ് പറയുന്നു. ഹിന്ദു വിദ്യാര്‍ത്ഥികളും മുസ്ലീം വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റിയുടെ രണ്ട് കണ്ണുകളാണെന്ന് സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ പറഞ്ഞതും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരില്‍ ചിലരെ യൂണിവേഴ്‌സിറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ഷേത്രം എന്ന ആവശ്യം യുവമോര്‍ച്ച ശക്തമാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here