കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും

റിലയൻസ് ഉടമ അനിൽ അംബാനി കോടതി അലക്ഷ്യ കേസിൽ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ ഹാജരാകും. അനിൽ അംബാനി ഇന്നലെ കോടതിയിൽ ഹാജർ ആയിരുന്നെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മൊബൈല്‍ കമ്പനിയായ സോണി എറിക്‌സൺ ഇന്ത്യക്ക് നൽകാനുള്ള 550 കോടി നൽകാത്തതിനെ തുടർന്ന് ആണ് അനിൽ അംബാനിക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു തുക അടക്കേണ്ടിയിരുന്നത്. ഇത് പാലിക്കത്താതിനെ തുടർന്നാണ് സോണി എറിക്‌സിൻ ഇന്ത്യ കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷൻ ആയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക.അനില്‍ അംബാനി രാജ്യം വിടുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. പിഴ നല്‍കാതെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും സോണി എറിക്സണ്‍ ആവശ്യപ്പെട്ടു. 1600 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു എറിക്സണ്‍ന്‍റെ ആവശ്യം. എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ഇത് 550 കോടിരൂപയായി കുറയ്ക്കുകയായിരുന്നു.അംബാനിക്ക് പുറമെ അംബാനി ഗ്രൂപ്പിന്‍റെ രണ്ട് മുതിര്‍ന്ന അക്സിക്യൂട്ടീവുകള്‍ക്കതിരെയും സോണി എറിക്സണ്‍ കോടതിയെ സമീപിച്ചിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here