ബി.ജെ.പി.സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറിയെന്ന് ശ്രീധരന്‍ പിള്ള

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറിയെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സീറ്റുകളുടെ കാര്യത്തില്‍ മുന്നണിയിലെ പാര്‍ട്ടികളുമായി ധാരണയായതായും പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് മുഴുവന്‍ തീരുമാനങ്ങളുമെടുക്കുന്നത് കേന്ദ്രനേതൃത്വമാണ്.
ബിജെപിക്കുള്ളില്‍ തര്‍ക്കമാണെന്ന് പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ്. ബിജെപി യുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News