അനിൽ അംബാനിക്ക് എതിരായ കോടതിയലക്ഷ്യക്കേസ് വിധി പറയാന്‍ മാറ്റി

റിലയൻസ് കമ്മ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനിക്ക് എതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റി. അംബാനിക്ക് എതിരെ എറിക്‌സൻ ഇന്ത്യ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് വാദം പൂർത്തിയായത്.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് വാദത്തിനിടെ അനിൽ അംബാനി നേരിട്ട് ഹാജരായിരുന്നു. റഫാൽ ഇടപാടിനായി കോടികൾ ചെലവാക്കിയ അംബാനിക്ക് തന്റെ കക്ഷിക്ക് നല്‍കാൻ മാത്രമാണ് പണമില്ലാത്തതെന്ന് എറിക് സണിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദാവെ വാദിച്ചു. അതേസമയം കോടതി ഉത്തരവ് ബോധപൂർവ്വം ലംഘിച്ചിട്ടില്ല എന്നും, ജിയോ യുമായുള്ള ഇടപാട് മുടങ്ങിയത് മൂലം ആണ് പണം നൽകാൻ കഴ്യതിരുന്നതെന്ന് അംബാനിക്ക് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തക്കി പറഞ്ഞു എറിക്‌സൺ ഇന്ത്യക്ക് നൽകാനുള്ള 550 കോടി രൂപ കഴിഞ്ഞ ഒക്ടോബറിനുള്ളിൽ നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് എരിക്‌സൺ കോടതിയലക്ഷ്യ പരാതിയുമായി കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here