Advertisement

അപ്രതീക്ഷിതമായി ആശംസ; മോദിവീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്ന് മുലായം

February 13, 2019
1 minute Read

നരേന്ദ്ര മോദിയ്ക്ക് വീണ്ടും പ്രധാനമന്ത്രിയാകാന്‍ സാധിക്കട്ടെയെന്ന ആശംസയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. പതിനാറാം ലോക്‌സഭയുടെ അവസാനദിനത്തില്‍ ഉപസംഹാര പ്രസംഗത്തിലായിരുന്നു മുലായത്തിന്റെ പരാമര്‍ശം.

Read Also: റഫാല്‍; വിലയുടെ കാര്യത്തിലും കേന്ദ്രത്തിന്റെ കള്ളം പൊളിഞ്ഞെന്ന് രാഹുല്‍ ഗാന്ധി

വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തിലെത്തട്ടെയെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്നുമാണ് മുലായം സിംഗ് ആശംസകളറിയിച്ചത്. എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോയതിന് മോദിയെ അഭിനന്ദിക്കുന്നതായും മുലായം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ തൊട്ടടുത്ത സീറ്റിലിരുന്നായിരുന്നു മോദി വീണ്ടും ഭരണത്തില്‍ വരട്ടെയെന്ന മുലായത്തിന്റെ ആശംസ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചിരിയോടെയാണ് മുലായത്തിന്റെ ആശംസയെ സ്വാഗതം ചെയ്തത്. അതേ സമയം അപ്രതീക്ഷിതമായെത്തിയ മുലായം സിംഗിന്റെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരു പോലെ അമ്പരപ്പിച്ചു.

Read Also: മുല്ലക്കര രത്‌നാകരന്‍ സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി

ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ എസ്.പി- ബി.എസ്.പി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതിനിടെയാണ് മകന്‍ അഖിലേഷിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി മുലായം സിംഗ് ഇന്ന് മോദിയെ അനുകൂലിച്ച് രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് സമയം മുതലേ മുലായം സിംഗ് യാദവും മകന്‍ അഖിലേഷുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top