Advertisement

ഐസിസി ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയ്ക് നൈജീരിയയിൽ വൻ വരവേൽപ്പ്

February 13, 2019
Google News 1 minute Read

ഐസിസി ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയ്ക് നൈജീരിയയിൽ വൻ വരവേൽപ്പ്. 2019 മെയ് 30 മുതൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയയ്ക്ക് നൈജീരിയൻ ഗവൺമെൻറ് ആവേശപൂർവ്വമായ വരവേൽപ്പ് നൽകി.

ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയ ട്രോഫി കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി സോളമൻ ഡലോങ്ങ് സ്വീകരിച്ചു. ഒരു ദിവസത്തെ അബുജ പര്യടനത്തിനു ശേഷം ലാഗോസിൽ എത്തിയ ട്രോഫിയ്ക്ക് സ്റ്റേറ്റ് ഗവർണർ അകിൻവുമി അബോഡെ സ്വീകരണം നൽകി.

Read More : സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരം

സംസ്ഥാന കൗൺസിൽ അംഗങ്ങളും ക്രിക്കറ്റ് കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ ട്രോഫി കാണുന്നതിനും ക്രിക്കറ്റ് ആവേശത്തിൽ പങ്കുചേരുന്നതിനും എത്തിയിരുന്നു. നൈജീരിയയിലെ ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ട്രോഫി സ്വീകരിച്ചു.

Read More : ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടം ചിത്രങ്ങളിലൂടെ

മെയ് 30 മുതൽ ജൂലൈ 14 വരെയാണ് ലോകകപ്പ്. ഇംഗ്ലണ്ടിലും വെയിൽസിലുമായാണ് ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here