കൊടി സുനി അറസ്റ്റിൽ

കൊടി സുനി അറസ്റ്റിൽ. വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊടി സുനി അറസ്റ്റിൽ. പരോളിലിരിക്കെയാണ് കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പരോളിലിരിക്കേ വ്യാപാരിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് കൂത്തുപറമ്പ് പോലീസ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്. യുവാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വയനാട് സ്വദേശിയായ വ്യാപാരിയായ യുവാവ് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്.പരോളിലിരിക്കെ കൊടി സുനിയും സംഘവും തട്ടിക്കൊണ്ടു പോയെന്നാണ് യുവാവിന്റെ പരാതി. സ്വർണ്ണക്കടത്ത് സംഘവുമായുള്ള ഇടപാടിലെ പിശകാണ് തട്ടിക്കൊണ്ടു പോകലിൽ എത്തിയതെന്നാണ് സൂചന.കൊടി സുനിയുടെ സംഘത്തിൽപ്പെട്ട മറ്റുള്ളവരെ കുറച്ച് അന്വേഷണം നടന്ന് വരികയാണ്. കൊടി സുനി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നാണ് വി വ രം.കേസിന്റെ മറ്റ് വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് കൊടി സുനി. ആർഎംപിയുടെ സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസ് ആണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here