മന്ത്രി എകെ ബാലന്റെ മകന് വിവാഹ മംഗളാശംസകൾ നേരാൻ വീട്ടിലെത്തി മോഹൻലാൽ

മന്ത്രി എകെ ബാലന്റെ മകന് വിവാഹ മംഗളാശംസകൾ നേരാൻ വീട്ടിലെത്തി നടൻ മോഹൻലാൽ. പത്മഭൂഷൻ അംഗീകാരവുമേന്തിയാണ് മോഹൻലാൽ എത്തിയതെന്നത് ഇരട്ടി മധുരമായെന്ന് മന്ത്രി പറഞ്ഞു. വസതിയിൽ വെച്ച് പൊന്നാടയണിയിച്ച് മന്ത്രി അദ്ദേഹത്തെ സ്വീകരിച്ചു. കുഞ്ഞാലി മരക്കാർ സിനിമയുടെ ഷൂട്ടിംഗ് തിരക്കിനിടയിലാണ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മകന് വിവാഹ ആശംസകൾ നേരാനായി മോഹൻലാൽ എത്തിയത്.
Read More : ‘അന്ന് പത്മശ്രീ കിട്ടുമ്പോഴും പ്രിയദർശന്റെ സെറ്റിൽ; ഇന്നും പ്രിയന്റെ തന്നെ സെറ്റിൽ’: മോഹൻലാൽ
മന്ത്രി എകെ ബാലന്റെ മകൻ നവീൻ ബാലനും നമിത വേണുഗോപാലും തമ്മിലുള്ള വിവാഹം ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകുന്നേരം 3 നും 5 നും ഇടയിൽ തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് നടക്കും. വിവാഹക്കാര്യം സംബന്ധിച്ച് മന്ത്രി എകെ ബാലൻ ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
ഞങ്ങളുടെ മകൻ നവീൻ ബാലനും നമിത വേണുഗോപാലും തമ്മിലുള്ള വിവാഹം ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകുന്നേരം 3 നും 5 നും ഇടയിൽ തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് നടക്കുകയാണ്.
പരമാവധി സഖാക്കളിലേക്കും സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും വിവാഹക്ഷണം എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ചിലരെ വിട്ടുപോയേക്കാം. പലരെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ചിലരെ വിളിക്കാൻ സാധിക്കാതെവരികയും ചെയ്തിട്ടുണ്ട്. തിരക്കിനിടയിൽ ആരെയെങ്കിലും ക്ഷണിക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ബോധപൂർവ്വം സംഭവിച്ചതല്ലെന്ന് അറിയിച്ചുകൊള്ളട്ടെ.
ആയതിനാൽ ഇതൊരു അറിയിപ്പായി കണക്കാക്കി എൻറെ സഖാക്കളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവാഹത്തിൽ പങ്കുചേരാൻ ക്ഷണിക്കുന്നു.
എ കെ ബാലൻ & ഡോ. പി കെ ജമീല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here