ലാവ് ലിൻ കേസിൽ കേന്ദ്രത്തെ ഭയന്നാണ് പിണറായിയും കോടിയേരിയും റഫാൽ അഴിമതിക്കെതിരെ മിണ്ടാത്തതെന്ന് മുല്ലപ്പള്ളി

ലാവ് ലിൻ കേസിൽ കേന്ദ്രത്തെ ഭയന്നാണ് പിണറായിയും കോടിയേരിയും റഫാൽ അഴിമതിക്കെതിരെ മിണ്ടാത്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഷുക്കൂർ കേസ് കോൺഗ്രസിന്റ ഗൂഢാലോചനയെന്ന സിപിഎം വാദം ഏറ്റവും വലിയ കോമഡിയാണ് . എസ് രാജേന്ദ്രൻ എംഎല്‍എ സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ സിപിഎം പ്രതികരിക്കണമെന്നും സിപിഎം നടത്തുന്ന അന്വേഷണങ്ങള്‍ ഭരണഘടനാപരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളം സ്റ്റാലിനിസ്റ്റ് സ്റ്റേറ്റ് ആയി മാറിയിരിക്കുകയാണ്. പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തമാണ് പിണറായിയുടേത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഷുക്കൂർ കേസ് കോൺഗ്രസിന്റ ഗൂഢാലോചനയെന്ന സിപിഎം വാദം ഏറ്റവും വലിയ കോമഡിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വജനപക്ഷപാതത്തിന്റെ വെടിക്കെട്ടാണ് സർക്കാർ നടത്തുന്നത്.എ.കെ ബാലന്റെ അസിസ്റ്റൻറ് സെക്രട്ടറിയെ ആവശ്യമായ യോഗ്യതയില്ലാതെയാണ് നിയമിച്ചതെന്നും സിപിഎമ്മിന്റെ സഹായം യുഡിഎഫിന് ജയിക്കാനാവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 3 സീറ്റുകൾ ഐ എൻ ടി യു സി ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് 5 സീറ്റുകളും ആവശ്യപ്പെട്ടിരുന്നു. പോഷക സംഘടനകൾക്കെല്ലാം സീറ്റ് നൽകിയാൽ കോൺഗ്രസിന് സീറ്റ് വേണ്ടേയെന്നും യോഗ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here