Advertisement

വാട്ട്‌സാപ്പ് വഴി ദമ്പതികളെ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിൻ അടക്കം 11 പേർ അറസ്റ്റിൽ

February 14, 2019
Google News 1 minute Read

പ്രായം കൂടിയ വധുവും പ്രായം കുറഞ്ഞ വരനും എന്ന ലേബലിൽ നവദമ്പതികളെ വാട്‌സാപ്പിലൂടെ അപമാനിച്ച 11 പേർ അറസ്റ്റിൽ. ഗ്രൂപ്പ് അഡ്മിൻമാർ അടക്കം 11 പേരെയാണ് പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വധു ജൂബി ജോസഫിന്റെ പരാതിയിൽ ആലക്കോട് ജോസ്ഗിരിയിൽ കല്ലുകെട്ടാംകുഴി റോബിൻ ജോസഫ് അടക്കം പതിനൊന്ന് പേരാണ് അറസ്റ്റിലായത്.

വിവിധ ഗ്രൂപ്പ് അഡ്മിൻമാരാണ് അറസ്റ്റിലായവർ. ഇതിനെത്തുടർന്ന് പല വാട്‌സാപ്പ് ഗ്രൂപ്പുകളും പിരിച്ച് വിട്ടു. റോബിൻജോസഫിനെയായിരുന്നു പൊലീസ് ഒന്നാം പ്രതിയാക്കിയത്. എന്നാൽ ആദ്യം ചിത്രം പ്രചരിപ്പിച്ചത് താനല്ലെന്നും മറ്റൊരാൾ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിൻ മൊഴി നൽകിയതോടെ ഒന്നാം പ്രതി മറ്റൊരാളാണെന്ന സൂചനയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Read More : പെണ്ണിന് വയസ് 48 ചെക്കന് വയസ്സ് 25.. ആസ്തി 15 കോടി… വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസ് നല്‍കി

‘പെണ്ണിന് വയസ് 48.. ചെക്കന് വയസ്സ് 25. പെണ്ണിന് ആസ്തി 15 കോടി സ്രീധനം 101 പവൻ 50 ലക്ഷം ബാക്കി പുറകെവരും. നമ്മുടെ സ്വന്തം ചെറുപുഴയിൽ നടന്ന കല്യാണം’ ഈ അടിക്കുറിപ്പോടെയാണ് ഇരുവരുടേയും ചിത്രങ്ങൾ വാട്‌സാപ്പിലൂടെ പ്രചരിച്ചത്.

വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. പൈലറ്റാകാൻ ഡറാഡൂണിൽ പഠിക്കുകയാണ് അനൂപ്. ജൂബിയും വിമാനത്താവളത്തിലെ തന്നെ ജീവനക്കാരിയാണ്. ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹദിവസം പത്രത്തിൽ വന്ന ഫോട്ടോയായിരുന്നു ആദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ പ്രായവും ബോഡി ഷെയിമിഗും എല്ലാം നിറഞ്ഞ മെസേജുകളും ട്രോളുകളും നിറയുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here