തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; അണ്ണാ ഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് അണ്ണാഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കഴിഞ്ഞ രണ്ട് ദിവസമായി ന്യൂറോളജി പ്രശ്‌നങ്ങള്‍ മൂലം ഹസാരെ അസ്വസ്ഥനായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് എംആര്‍ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു.
കേന്ദ്രത്തില്‍ ലോക്പാലിന്റേയും സംസ്ഥാനത്തില്‍ ലോകായുക്തയുടേയും നിയമനം തേടിയും രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടും അണ്ണാ ഹസാരെ നിരാഹാരമിരുന്നിരുന്നു. ജനുവരി 30 മുതല്‍ ഈ മാസം അഞ്ചുവരെയായിരുന്നു നിരാഹാര സമരം. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരം അവസാനിപ്പിക്കാന്‍ ഹസാരെ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here