Advertisement

ഇമാമിനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

February 14, 2019
Google News 0 minutes Read

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീഖ് അല്‍ ഖാസിമിനെ രണ്ട് ദിവസത്തിനകം പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ.  പെൺകുട്ടിയും കുടുംബവും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. പീഡനം നടന്നതായി സ്ഥിരീകരിച്ചെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം.  എറണാകുളം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെ ഭയന്നാണ് പീഡന വിവരം പെൺകുട്ടി പുറത്ത് പറയാതിരുന്നത്. പെൺ കുട്ടി ചൈൽഡ് ലൈൻ സംരക്ഷണയിലാണിപ്പോള്‍. കുട്ടിയുടെ രഹസ്യമൊഴി ഇന്ന് തന്നെ എടുക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പോക്‌സോ കേസ് പ്രതിയായ ഇമാം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്

ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയിരുന്നു.  തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്‍സിലിങിനൊടുവിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞുവെന്നാണ് ശിശുക്ഷേമ സമിതി നല്‍കുന്ന വിവരം.

ഇമാമിനെതിരെ പെണ്‍കുട്ടിയോ വീട്ടുകാരോ നേരത്തേ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മേല്‍ ഇമാമിനുള്ള സ്വാധീനമാണ് ഇതിന് കാരണമായത്. തുടര്‍ച്ചയായ കൗണ്‍സിലിങിനൊടുവില്‍ പീഡന വിവരം പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ തുറന്നു സമ്മതിക്കുകയായിരുന്നു. പീഡന വിവരം ബന്ധുവിന് അറിയാമായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി; ലൈംഗികാതിക്രമം നടന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു

കഴിഞ്ഞയാഴ്ച്ച ഉച്ചയ്ക്കാണ് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോയത്.  എന്നാല്‍   സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടന്നു കളഞ്ഞു. സംഭവം വിവാദമായതിനെ തുടര്‍ന്ന് തുടര്‍ന്ന് പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here