Advertisement

പോക്‌സോ കേസ് പ്രതിയായ ഇമാം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്

February 13, 2019
Google News 0 minutes Read

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തപ്പെട്ട ഇമാം ഒളിവില്‍. പോപ്പുലര്‍ ഫ്രണ്ട് കേരളാ ഇമാംസ് കൗണ്‍സില്‍ ഭാരവാഹി ഷഫീഖ് അല്‍ ഖാസിമിയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇമാമിന്റെ ഈരാട്ടുപേട്ടയിലെ വസതിയില്‍ പൊലീസ് തെരച്ചില്‍ നടത്തി. അന്വേഷണം തുടരുന്നതായി നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു.

സംഭവം നടന്നത് ശേഷം ഇമാം വിതുരയില്‍ നിന്നും കടന്നതായാണ് വിവരം. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ പലരും ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. പീഡനക്കേസില്‍ ഖാസിമിയ്‌ക്കെതിരെ ഇന്നലെയാണ് നെടുമങ്ങാട് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തത്. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.

കഴിഞ്ഞയാഴ്ച്ച ഉച്ചയ്ക്കാണ് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here