ലണ്ടനിലെ ചികിത്സ കഴിഞ്ഞു; ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി
അര്‍ബുദ ചികിത്സ കഴിഞ്ഞ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഹിന്ദി മീഡിയം എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിനായി ഇര്‍ഫാന്‍ മുംബൈയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ല. മുംബൈയിലെ ആശുപത്രിയിലാകും അദ്ദേഹത്തിന്റെ തുടര്‍ ചികിത്സ.
ഇര്‍ഫാന്‍ ഖാന്‍ തിരിച്ചെത്തിയതായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇര്‍ഫാന്‍ തിരിച്ചെത്തിയതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കെട്ടുകഥകളും പ്രചരിക്കുന്നുണ്ടെന്നും അതൊന്നും വിശ്വാസത്തിലെടുക്കരുതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പ്രതികരിച്ചു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറിന് ലണ്ടനില്‍ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. കാന്‍സറിന് പിടിപ്പെട്ട കാര്യം ഇര്‍ഫാന്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ലണ്ടനില്‍ ചികിത്സയ്ക്കായി പോയതും ചികിത്സയുടെ വിശദാംശങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
— Irrfan (@irrfank) 5 March 2018
— Irrfan (@irrfank) 16 March 2018
2017 ലാണ് ഇര്‍ഫാന്‍ ഖാന്‍ നായകനായി എത്തിയ ഹിന്ദി മീഡിയം തിയേറ്ററുകളില്‍ എത്തിയത്. മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടം ഭാഗം എടുക്കാനുള്ള തീരുമാനത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഇതിനിടെയായിരുന്നു ഇര്‍ഫാന്‍ ഖാന് ക്യാന്‍സര്‍ പിടിപ്പെട്ടത്. പിന്നാലെ സിനിമ ഉപേക്ഷിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here