‘പി.എം.നരേന്ദ്ര മോദി’യില്‍ അമിത് ഷാ ആകാന്‍ മനോജ് ജോഷി

വിവേക് ഒബ്റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്ന പി.എം.നരേന്ദ്ര മോദി ഇതിനകം തന്നെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിയില്‍ അമിത് ഷായുടെ വേഷം തിയേറ്റർ ആർട്ടിസ്റ്റും നടനുമായ മനോജ് ജോഷി അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് ആണ്.
“വളരെയധികം സന്തോഷമുണ്ട്. സന്ദീപ് സിങ് എന്നെ വിളിച്ച് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞു. ഞാന്‍ ചെയ്യുന്നതില്‍ ഏറ്റവും നല്ലൊരു കഥാപാത്രമായി ഇത് മാറും. ജോഷി വ്യക്തമാക്കി”. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമുങ്ക് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read More: അപ്രതീക്ഷിതമായി ആശംസ; മോദിവീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്ന് മുലായം
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 23 ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വിവേക് ഒബ്റോയ്യുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Read More: മോദി തഴഞ്ഞ റിന മിത്രയെ ആഭ്യന്തര സുരക്ഷയുടെ മുഖ്യ ഉപദേഷ്ടാവാക്കി മമത ബാനര്‍ജി
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും. ബോമാന്‍ ഇറാനി, സെറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍ തുടങ്ങി ബോളിവുഡിലെ വലിയ നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here